സന്തോഷത്തിന്റെ വേദികളായി കലോത്സവങ്ങള്‍ മാറണം: മന്ത്രി
1482766
Thursday, November 28, 2024 6:30 AM IST
കൊട്ടാരക്കര: 63-ാമത് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം കൊട്ടാരക്കരയില്‍ മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. സന്തോഷത്തിന്റേയും സാഹോദര്യത്തിന്റേയും വേദികളായി കലോത്സവങ്ങള്‍ മാറണമെന്ന് മന്ത്രി പറഞ്ഞു.
കലാ- കായിക- ശാസ്ത്രമേളകള്‍ എല്ലാം ഉള്‍പ്പെട്ടതാണ് കുട്ടികളുടെ പഠനം. ഇത്തരം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കണം. ഉദ്ഘാടന ചടങ്ങില്‍ മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപന്, ജില്ലാ പോലീസ് മേധാവി കൊല്ലം റൂറല്‍ കെ.എം. സാബു മാത്യു എന്നിവര്‍ മുഖ്യാതിഥികളായി.
കൊട്ടാരക്കര മുന്‍സിപ്പല്‍ ചെയര്മാന് എസ്. ആര്. രമേശ്, വനജാ രാജീവ്, കെ. ഉണ്ണികൃഷ്ണമേനോന്‍, ഫൈസല്‍ ബഷീര്‍, എ. മിനികുമാരി, ജി സുഷമ, വിവിധ നഗരസഭ കൗണ്‍സിലര്‍മാര്‍, അധ്യാപകര്‍, വിവിധ സംഘാടനാപ്രതിനിധികള്, പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.