ച​വ​റ : വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ധ​വ​ത്ക​ര​ണം സം​ഘ​ടി​പ്പി​ച്ചു. ച​വ​റ ബേ​ബി​ജോ​ണ്‍ സ്മാ​ര​ക സ​ര്‍​ക്കാ​ര്‍ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി​രു​ന്നു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ളു​ടേ​യും പൗ​രാ​വ​കാ​ശ​മാ​ണ് വോ​ട്ട് ചെ​യ്യു​ക എ​ന്നു​ള്ള​തെ​ന്നും അ​തി​ല്‍ നി​ന്ന് മാ​റി നി​ല്‍​ക്കാ​ന്‍ പാ​ടി​ല്ലാ​യെ​ന്നും വി​ദ്യാ​ർ​ഥി​ക​ളെ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി.

ക​രു​നാ​ഗ​പ്പ​ള്ളി ഡെ​പ്യൂ​ട്ടി ത​ഹ​സീ​ല്‍​ദാ​ര്‍ ബി. ​സ​ജീ​വ് ക്ലാ​സ് ന​യി​ച്ചു. നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ സാ​ദ​ത്ത്, അ​നി​ല്‍ കു​മാ​ര്‍, ഷി​ജു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നു വ​രെ 18-വ​യ​സ് പൂ​ര്‍​ത്തി​യാ​യ​വ​ര്‍​ക്ക് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാം.

പാ​സ്‌​പോ​ര്‍​ട്ട് എ​ടു​ക്കു​ന്ന​തി​ന് പോ​ലും വോ​ട്ട​ര്‍ ഐ​ഡി നി​ര്‍​ബ​ന്ധ​മാ​ണ​ന്ന് കു​ട്ടി​ക​ളെ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കി.