കൊ​ട്ടാ​ര​ക്ക​ര: കൂ​ട് ഇ​ള​കി​യ​തി​നെ തു​ട​ർ​ന്നു​നു​ണ്ടാ​യ ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കു​പ​റ്റി. ഇ​വ​ർ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും കൊ​ല്ലം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഇ​യാ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കോ​ട്ടാ​ത്ത​ല പ​ത്ത​ടി​യി​ലാ​ണ് സം​ഭ​വം. പ​രു​ന്ത് കൊ​ത്തി​യ​താ​ണ് ക​ട​ന്ന​ൽ​കൂ​ട് ഇ​ള​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം. വ​യ​ലി​ൽ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും നേ​രെ​യാ​ണ് ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. എ​ല്ലാ​വ​ർ​ക്കും മു​ഖ​ത്തും മൂ​ക്കി​ലും ചെ​വി​യി​ലു​മാ​ണ് കു​ത്തേ​റ്റ​ത്.