കൊ​ല്ലം: 2025 ജ​നു​വ​രി ആ​റി​ന് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കാ​ന്‍ ഇ​ന്ന് കൂ​ടി അ​വ​സ​രം. ഒ​ക്ടോ​ബ​ര്‍ 29ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ അ​വ​കാ​ശ​ങ്ങ​ളും ആ​ക്ഷേ​പ​ങ്ങ​ളും ഉ​ള്ള​വ​ര്‍​ക്കും അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം.

https://voters.eci.gov.in വെ​ബ്സൈ​റ്റ്, വോ​ട്ടേ​ഴ്സ് ഹെ​ല്‍​പ് ലൈ​ന്‍ ആ​പ്പ് മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. സ്‌​പെ​ഷ​ല്‍ സ​മ്മ​റി റി​വി​ഷ​ന്‍ 2025 ന്‍റെ ഭാ​ഗ​മാ​യി ഇ​ല​ക്‌​ട​റ​ല്‍ റോ​ള്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ ബി​ജു പ്ര​ഭാ​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം ഓ​ണ്‍​ലൈ​നാ​യി ചേ​ര്‍​ന്നു. പ​ര​മാ​വ​ധി വോ​ട്ട​ര്‍​മാ​രെ പു​തി​യ​താ​യി ചേ​ര്‍​ക്കു​ന്ന​തി​ന് പ്ല​സ്ടു, കോ​ള​ജ് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് സ്വീ​പ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍​ക്കു​ന്ന​തി​ന് രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​മാ​യ ഇ​ട​പെ​ട​ലും യോ​ഗം ഉ​റ​പ്പാ​ക്കി. ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍. ദേ​വി​ദാ​സ്, വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഐ. ​ഷം​സീ​ര്‍, പി.​കെ. ച​ന്ദ്ര​ബാ​ബു, എ. ​ഇ​ക്ബാ​ല്‍​കു​ട്ടി, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ബി. ​ജ​യ​ശ്രീ, സ​ബ് ക​ള​ക്ട​ര്‍ നി​ശാ​ന്ത് സി​ഹാ​ര, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.