കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആ​ശു​പ​ത്രി​യി​ലെ മാ​തൃ- ശി​ശു സം​ര​ക്ഷ​ണ കെ​ട്ടി​ട​ നി​ർ​മാണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രണ്ട് വ​ർ​ഷം മു​മ്പ് നി​ർത്തി വ​ച്ച എ​ക്സ്റേ യൂ​ണിറ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ം തുടങ്ങി.

ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​ന് വേ​ണ്ടി വി​ട്ടു ന​ൽ​കി​യ വ​സ്തു​വി​ലെ പ​ഞ്ചാ​യ​ത്ത് കോം​പ്ല​ക്സി​ലാണ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ എ ​ഉ​ദ്ഘ​ാട​നം നി​ർ​വഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​സു​ന്ദ​രേ​ശ​ൻ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​കു​മാ​രി, സ്റ്റാ​ന്‍റിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ന​ൽ കു​മാ​ർ, ര​തീ​ഷ്, ഷീ​ജ, ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെ​മ്പ​ർ​മാ​രാ​യ​തു​ണ്ടി​ൽ നൗ​ഷാ​ദ്, വൈ.​ഷാ​ജ​ഹാ​ൻ, ല​താ ര​വി,

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​ഗീ​ത, വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ​ര​ജ​നി, ന​സീ​മ ബീ​വി, എ​ച്ച്​എംസി മെ​മ്പ​ർ​മാ​രാ​യ സോ​മ​ൻ പി​ള്ള, മു​ഹ​മ്മ​ദ് ഖു​റേ​ഷി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഹ​ന കെ. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്രസംഗിച്ചു.