വാർഡ് വിഭജനത്തിലെ ക്രമക്കേടിനെതിരേ കോൺഗ്രസ്
1482119
Tuesday, November 26, 2024 2:44 AM IST
കുണ്ടറ: കിഴക്കേ കല്ലട പഞ്ചായത്ത് വാർഡ് വിഭജനത്തിനായി കരട് തയാറാക്കി പ്രസിദ്ധീകരിച്ചതിൽ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് കിഴക്കേ കല്ലട, ചിറ്റുമല മണ്ഡലം കമ്മിറ്റികൾ ആരോപിച്ചു.
കൃത്യമായി പഠനം ഇല്ലാതെയാണ് പഞ്ചായത്ത് വാർഡ് വിഭജനം നടത്തിയിട്ടുള്ളത്. ഇതിനെതിരെ അപ്പീൽ നൽകാനും സമരപരിപാടികളുമായി മുന്നോട്ടു പോകാനും കോൺഗ്രസ് കിഴക്കേ കല്ലട, ചിറ്റുമല മണ്ഡലം പ്രസിഡന്റുമാരായ വിനോദ് വില്യത്ത്, രാജു ലോറൻസ് എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ യോഗം തീരുമാനിച്ചു. കല്ലട വിജയൻ, ഗോപാലകൃഷ്ണപിള്ള, കെ.ജി. ലാലി, നകുല രാജൻ, കോശി അലക്സ്, ശ്രീരാഗ് മഠത്തിൽ എന്നിവർ പ്രസംഗിച്ചു.