അ​ഞ്ച​ല്‍: സി​പി​എം അ​ഞ്ച​ല്‍ എ​രി​യ ക​മ്മി​റ്റി​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ഡി. ​വി​ശ്വ​സേ​ന​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്നാം ത​വ​ണ​യാ​ണ് വി​ശ്വ​സേ​ന​ന്‍ സെ​ക്ര​ട്ട​റി പ​ദ​ത്തി​ല്‍ എ​ത്തു​ന്ന​ത്. സി​പി​എം ആ​യി​ര​നെ​ല്ലൂ​ര്‍ ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി, കെ​എ​സ്കെ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി, സം​സ്ഥാ​ന സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ച്ചി​ട്ടു​ണ്ട്. ഏ​രൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, റ​പ്കോ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗം എ​ന്നീ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും പി​ന്നീ​ട് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും പാ​ര്‍​ട്ടി​യെ സ​ജ്ജ​മാ​ക്കു​ക എ​ന്ന വ​ലി​യ ദൗ​ത്യ​മാ​ണ് വി​ശ്വ​സേ​ന​ന് മു​ന്നി​ലു​ള്ള​ത്. അ​ടു​ത്തി​ടെ അ​ഞ്ച​ലി​ല്‍ ഉ​ള്‍​പ്പ​ടെ സി​പി​എം-​സി​പി​ഐ പാ​ര്‍​ട്ടി​ക​ള്‍​ക്കി​ട​യി​ലും വി​ദ്യാ​ര്‍​ഥി യു​വ​ജ​ന സം​ഘ​ട​ന​ക്കി​ട​യി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പ​രി​ഹ​രി​ക്കു​ന്ന വെ​ല്ലു​വി​ളി​യും മു​ന്നി​ലു​ണ്ട്.

പാ​ര്‍​ട്ടി​യെ ക​രു​ത്തു​ള്ള​താ​ക്കി മു​ന്നോ​ട്ട് ന​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യും വീ​ണ്ടും സെ​ക്ര​ട്ട​റി പ​ദ​വി​യി​ല്‍ എ​ത്തി​യ​ത് കൂ​ടു​ത​ല്‍ ക​രു​ത്തോ​ടെ മു​ന്നോ​ട്ട് പോ​കാ​നു​ള്ള ആ​ത്മാ​വി​ശ്വാ​സം ന​ല്‍​കു​ന്ന​താ​യും ഡി. ​വി​ശ്വ​സേ​ന​ന്‍ പ്ര​തി​ക​രി​ച്ചു. യു​വാ​ക്ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കി​യും അ​ഞ്ച് പു​തു​മു​ഖ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യും 21 അം​ഗ ഏ​രി​യാ ക​മ്മി​റ്റി​യെ സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.

29 ന് ​പ്ര​ക​ട​ന​ത്തോ​ടും പൊ​തു​സ​മ്മേ​ള​ന​ത്തോ​ടെ​യും അ​ഞ്ച​ല്‍ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​ന​മാ​കും. റെ​ഡ് വാ​ള​ണ്ടി​യ​ര്‍ മാ​ര്‍​ച്ചും ന​ട​ക്കും. ആ​ല​ഞ്ചേ​രി​യി​ല്‍ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന ജി​ല്ലാ, ഏ​രി​യാ നേ​താ​ക്ക​ള്‍ പ്ര​സം​ഗി​ക്കും.