അഞ്ചൽ മേരീമാതാ പള്ളിയിൽ തിരുനാൾ കൊടിയേറ്റ് ഡിസംബർ അഞ്ചിന്
1482769
Thursday, November 28, 2024 6:40 AM IST
അഞ്ചൽ: അഞ്ചൽ മേരീമാതാ പള്ളിയിൽ പരിശുദ്ധ കന്യാ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ നാളിന് ഡിസംബർ അഞ്ചിന് കൊടിയേറി എട്ടിന് അവസാനിക്കും. തിരുനാളിന് മുന്നോടിയായി നാളെ മുതൽ നവീകരണ ധ്യാനം നടക്കും. ദിവസവും വൈകുന്നേരം അഞ്ചിന് ജപമാല, റംശാ, വിശുദ്ധ കുർബാന, വചനപ്രഘോഷണം, മധ്യസ്ഥ പ്രാർഥന, ദിവ്യ കാരുണ്യ ആരാധന എന്നിവ ഉണ്ടാകും.
ഫാ. കുര്യാക്കോസ് വലിയ പറന്പിലും സംഘവും ധ്യാനം നയിക്കും.ഡിസംബർ അഞ്ചിന് വൈകുന്നേരം 5.15-ന് റംശാ പ്രാർഥന ആഘോഷമായ വിശുദ്ധ കുർബാന, തിരുനാൾ കൊടിയേറ്റ്. ഫാ. സ്റ്റീഫൻ പട്ടത്താനം കാർമികത്വം വഹിക്കും.ഡിസംബർ ഏഴിന് തിരുനാൾ പ്രദക്ഷിണം നടക്കും. പ്രദക്ഷിണം അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ എത്തിയ ശേഷം തിരികെ പള്ളിയിൽ എത്തിചേരും. തിരുക്കർമങ്ങൾക്ക് ഫാ. തോമസ് വേങ്ങാശേരി മുഖ്യകാർമികത്വം വഹിക്കും.
സമാപന ദിവസമായ എട്ടിന് രാവിലെ 9.30 ന് ആഘോഷമായ റാസ കുർബാനയ്ക്ക്
ഫാ. ബിബിൻ കല്ലറയ്ക്കൽ കാർമികത്വം വഹിക്കും. ഫാ. ഷോജി വെച്ചുർ കരോട്ട് തിരുനാൾ സന്ദേശം നൽകും.
തിരുനാൾ പ്രദക്ഷിണത്തിന് റവ. ഫാ. ആൽബിൻ വടക്കേ പീടിക നേതൃത്വം നൽകും. തുടർന്ന് നേർച്ച വസ്തുക്കളുടെ ലേലം, സ്നേഹവിരുന്ന് എന്നിവ ഉണ്ടാകുമെന്ന് ഇടവക വികാരി ഫാ. ജോസഫ് നാല്പതാംകളം, കൈക്കാരന്മാരായ സിബിച്ചൻ ജോസഫ് പണിക്കർ വീട്, എ.വി. ജോസഫ് ഏണേക്കാട്ട്, തിരുനാൾ ജനറൽ കൺവീനർ ആന്റണി പി.ജെ. പൂത്തറ എന്നിവർ അറിയിച്ചു.