ആ​ര്യ​ങ്കാ​വ്: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ 2024-25 അ​ധ്യ​യ​ന വ​ർ​ഷം വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നാ​യി വി​ജ​യ​ദി​നം ആ​ഘോ​ഷി​ച്ചു. പു​ന​ലൂ​ർ ഉ​പ​ജി​ല്ലാ സം​സ്കൃ​തോ​ത്സ​വ​ത്തി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഓ​വ​റോ​ൾ ഒ​ന്നാം സ്ഥാ​ന​വും ക​ലോ​ത്സ​വ​ത്തി​ൽ നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

ഉ​പ​ജി​ല്ലാ കാ​യി​ക മേ​ള​യി​ൽ ഗെ​യിം​സ് ഇ​ന​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ നേ​ടി​യി​രു​ന്നു. ക​ലോ​ത്സ​വ​ത്തി​ലും ശാ​സ്ത്ര മേ​ള​യി​ലും കാ​യി​ക​മേ​ള​യി​ലും വി​ജ​യ​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ളെ അ​നു​മോ​ദി​ക്കു​വാ​നാ​ണ് വി​ജ​യ​ദി​നം ആ​ഘോ​ഷി​ച്ച​ത്.

സ്കൂ​ൾ മാ​നേ​ജ​രും ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ​. ഫി​ലി​പ്പ് ത​യ്യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ആ​ര്യ​ങ്കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ ഷാ​നി​ൽ ജോ​സ​ഫ്, പിടിഎ പ്ര​സി​ഡ​ന്‍റ്ഷി​ബു മാ​ത്യു, അ​ധ്യാ​പ​ക​രാ​യ വി.കെ.റോ​യ്, ഡോ. ​ബി​ൻ​സി തോ​മ​സ്, സ്കൂ​ൾ ലീ​ഡ​ർ ശി​വ​ന​ന്ദ​ൻ, അ​രു​ന്ധ​തി ഷാ​ജു തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

സ​മ്മേ​ള​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ ദി​ന​വും ആ​മു​ഖം ചൊ​ല്ലി ആ​ച​രി​ച്ചു. സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്ന് ആ​ര്യ​ങ്കാ​വ് ജം​ഗ്ഷനി​ലേ​ക്ക് വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി.