പെൻഷൻ സംരക്ഷണ പ്രക്ഷോഭം വിജയിപ്പിക്കണം: പെൻഷനേഴ്സ് അസോസിയേഷൻ
1482518
Wednesday, November 27, 2024 6:55 AM IST
കൊല്ലം: വൈദ്യുതി ബോർഡിലെ പെൻഷൻ സംരംക്ഷിക്കുന്നതിനായി കമ്പനിവത്ക്കരണ സമയത്ത് രുപീകരിച്ച ത്രികക്ഷി കരാറിൽ നിന്നും സർക്കാർ പിൻമാറുകയും മാസ്റ്റർ ട്രസ്റ്റിനെ കെഎസ്ഇബിയിൽ നിന്ന് ഒഴിവാക്കി ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നും പെൻഷൻ ഫണ്ടിലേക്ക് ഇലക്ട്രിസിറ്റി ഡ്യൂട്ടി നൽകുന്നത് നിർത്തലാക്കിയ 2023 നവംബറിലെ ഉത്തരവ് മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പെൻഷനേഴ്സ് അസോസിയ േഷൻ സമരത്തിന്.
വൈദ്യുതി മേഖലയിലെ ട്രേഡുയൂണിയനുകളുടെയും ഓഫിസർ സംഘടനകളുടെയും കരാർ തൊഴിലാളികളുടെയും പെൻഷനേഴ്സ് അസോസിയേഷന്റെ സംയുക്ത സംഘടനയായ എൻസിസി ഒഇഇഇ യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി ഡിസംബർ 17ന് ഡിവിഷൻ ഓഫിസുകൾക്ക് മുന്നിലും ജനുവരി 25ന് സെക്രട്ടറിയേറ്റിന് മുന്നിലും നടക്കുന്ന സമര പരിപാടികൾ വിജയിപ്പിക്കണമെന്ന് കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ശക്തികുളങ്ങര മേഖലാ കമ്മിറ്റി യോഗം അഭ്യർഥിച്ചു.കുടിശിക ഡിഎ, ഡിആർ അനുവദിക്കുക,
നൽകിയ ഡിഎ യുടെ അരിയർ വിതരണം ചെയ്യുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക, കരാർ തൊഴിലാളികളുടെ വേതനം കൃത്യസമയത്ത് വിതരണം ചെയ്യുക, മുൻകാല കരാറുകൾക്ക് സർക്കാർ അംഗികാരം നൽകുക എന്നി ആവശ്യങ്ങളും ഉൾപ്പെടുത്തിയാണ് പ്രക്ഷോഭ സമരം സംഘടിപ്പിച്ചിരിക്കുന്നത്.
പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ലാൽപ്രകാശ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എ.ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തി. ഡിവിഷൻ സെക്രട്ടറി റഹിം, ട്രഷറർ ജറോം ഡേവിഡ് , ജോയിന്റ്സെക്രട്ടറി രാജൻപിള്ള, കമ്മിറ്റി അംഗം കവിരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.