ഉപതെരഞ്ഞെടുപ്പ്: മദ്യനിരോധനം ഏര്‍പ്പെടുത്തി
1482772
Thursday, November 28, 2024 6:40 AM IST
കൊല്ലം: വെസ്റ്റ് കല്ലട പഞ്ചായത്തിലെ നടുവിലക്കര, കുന്നത്തൂരിലെ തെറ്റിമുറി, ഏരൂരിലെ ആലഞ്ചേരി, തേവലക്കരയിലെ കോയിവില സൗത്ത്, പാലയ്ക്കല്‍ നോര്‍ത്ത്, ചടയമംഗലത്തെ പൂങ്കോട് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശപരിധികളില് ഡിസംബര്‍ എട്ടിന് വൈകുന്നേരം ആറുമുതല്‍ ഡിസംബര്‍ 10ന് വൈകുന്നേരം ആറുവരെയും (48 മണിക്കൂര്‍) മദ്യനിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് ഉത്തരവിട്ടു.
വോട്ടെണ്ണല്‍ നടക്കുന്ന ഡിസംബര്‍ 11നും ഉത്തരവ് ബാധകമാണ്. ബാര്‍, മദ്യം വില്‍ക്കുന്ന ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ക്ലബുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ അടച്ചിടണം. മദ്യവും മറ്റു ലഹരി വസ്തുക്കളും അനധികൃതമായി കൈവശം വയ്ക്കാനോ വിതരണം ചെയ്യാനോ പാടില്ല.