മാലിന്യ മുക്ത നവകേരളം: കൊ ട്ടാരക്കരയിൽ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി
1480530
Wednesday, November 20, 2024 6:20 AM IST
കൊട്ടാരക്കര: നഗരസഭ മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളുടെ വകുപ്പ് മേധാവികളുടെ യോഗം കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ കൊല്ലം ജില്ലാ റൂറൽ എസ് പി സാബു മാത്യു ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയർമാൻ എസ് .ആർ .രമേശ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ വനജ രാജീവ് സ്റ്റാൻഡിംഗ്കമ്മറ്റി ചെയർമാൻമാരായ ഫൈസൽ ബഷീർ, അഡ്വ. ഉണ്ണികൃഷ്ണമേനോൻ , കൗൺസിലർമാരായ വി .ഫിലിപ്പ് , അനിത ഗോപകുമാർ , അരുൺ കാടാംകുളം, തഹസീൽദാർ മോഹനകുമാരൻ നായർ , ശുചിത്വമിഷൻ കോഡിനേറ്റർ ഐസക്ക് ,റിസോഴ്സ് പേഴ്സൺ ബി .ഗോപകുമാർ എന്നിവർ പ്രസംഗിച്ചു. മുൻസിപ്പാലിറ്റിയിലെ മുഴുവൻ സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളും ഹരിത സ്ഥാപനങ്ങൾ ആകുന്നതിനു വേണ്ട മാർഗ നിർദ്ദേശങ്ങൾ യോഗം ചർച്ച ചെയ്തു.
എല്ലാ സ്ഥാപനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിനുള്ള ബോധവൽക്കരണ സ്റ്റിക്കർ വിതരണം ചെയ്യുകയും അതിനാവശ്യമായ വിവരശേഖരണം നടത്തുകയും ചെയ്തു.