കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ലം സ​മ്മേ​ള​നം ന​ട​ന്നു. പ​ന്ത്ര​ണ്ടാം ശ​മ്പ​ള-​പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ സ​മ​യ ബ​ന്ധി​ത​മാ​യി ന​ട​പ്പി​ലാ​ക്കു​വാ​നും മു​ൻ പെ​ൻ​ഷ​ൻ പ​രി​ഷ​്ക​ര​ണ തു​ക​യു​ടെ നാലാം ഗ​ഡു ന​ൽ​കു​വാ​നും അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​യ്ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ആ​റു​മാ​സം​മു​ൻ​പ് ന​ൽ​കി​യരണ്ട് ശ​ത​മാ​നം ക്ഷാ​മാ ശ്വാ​സ​ത്തി​ന്‍റെയും, ഉ​പതെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ൽ പ്ര​ഖ്യാ​പി​ച്ച മൂന്ന് ശ​ത​മാ​നം ക്ഷാ​മാ​ശ്വാ​സ​ത്തി​ന്‍റെ​യും കു​ടി​ശിക തു​ക ക​വ​ർ​ന്നെ​ടു​ത്ത​ത് അ​ത്യ​ന്തം അ​പ​ല​പ​നീ​യ​മാ​ണെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ടം ചെ​യ്ത​ജി​ല്ലാ​സെ​ക്ര​ട്ട​റി വാ​ര്യ​ത്തു മോ​ഹ​ൻ​കു​മാ​ർ പ​റ​ഞ്ഞു. മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്‌ കെ ​.ജി .അ​ല​ക്സ്‌ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റുമാ​രാ​യ ക​ണ്ണാ​ട്ടു ര​വി, കോ​ശി കെ .​ജോ​ൺ, ആ​ർ. മ​ധു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.