ഉപതെരഞ്ഞെടുപ്പ്; ആലഞ്ചേരിയില്‍ സ്ഥാനാര്‍ഥികൾ നിരന്നു
1480531
Wednesday, November 20, 2024 6:20 AM IST
അഞ്ചല്‍ : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഏരൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് ആലഞ്ചേരിയില്‍ ഇടത് വലത് മുന്നണികളും എന്‍ഡിഎയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
സിപിഎമ്മിലെ മഞ്ചു എസ്.ആര് .ആണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. ആലഞ്ചേരി ഗുരുമന്ദിരം സ്വദേശിനിയായ മഞ്ചു നിലവില്‍ ആലഞ്ചേരി ക്ഷീര സഹകരണ സംഘം ഭരണ സമിതി അംഗമാണ്. സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി ഡി .വിശ്വസേനൻ, സിപിഐ മണ്ഡലം സെക്രട്ടറി ലിജു ജമാൽ ,സിപിഎം സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ അടക്കം പങ്കെടുത്തുആലഞ്ചേരി ക്ഷീര സഹകരണസംഘം ഹാളിൽ ചേർന്നഇടതുമുന്നണി യോഗത്തിലാണ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസിലെ സുജ വില്‍സണ്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് ഏരൂര്‍ മണ്ഡലം കമ്മിറ്റിയാണ് അന്നമ്മ എന്ന സുജാ വില്‍സനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ആലഞ്ചേരി മുതലാറ്റു സ്വദേശിനിയാണ് സുജ വില്‍സണ്‍.എൻ ഡി എ സ്ഥാനാർഥിയായി ബിജെപിയിൽ നിന്നുള്ള ഷൈനി മത്സരിക്കും. കഴിഞ്ഞ ദിവസം ആലഞ്ചേരിയിൽ ചേർന്ന ബിജെപി വാർഡ് കമ്മിറ്റി ഷൈനി ഉൾപ്പടെ രണ്ടുപേരുടെ പേരുകൾ നിർദേശിച്ചു. ഷൈനിയുടെ പേരിനു ജില്ലാ കമ്മിറ്റി അനുമതി നല്‍കിയതോടെ മണ്ഡലം നേതൃത്വം സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.
സിപിഎം പ്രതിനിധിയായിരുന്ന അജിമോള്‍ വീദേശത്തേക്ക് പോയതിനെ തുടര്‍ന്നു അയോഗ്യയാക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ആലഞ്ചേരി വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്