കൊ​ല്ലം : ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ഡ്നി രോ​ഗി​ക​ൾ​ക്കാ​യി ജോ​യ് ആ​ലു​ക്കാ​സ് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ചെ​യ്തു.​ വി​ത​ര​ണ യോ​ഗ​ത്തി​‍ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം രൂ​പ​ത ബി ​സി സി ​ഡ​യ​റ​ക്ട​ർ ഫാ. ​അ​ഡ്വ. ജോ​സ് സെ​ബാ​സ്റ്റ്യ​ൻ നിർവഹിച്ചു.

രോ​ഗാ​വ​സ്ഥ​യി​ൽ ത​ള​ർ​ന്നി​രി​ക്കാ​തെ പ​ര​സ്പ​രം കൈ​ത്താ​ങ്ങാ​കു​വാ​നു​ള്ള പ​രി​ശ്ര​മം ന​മു​ക്കി​ട​യി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. രോ​ഗ​ങ്ങ​ളെ മാ​ന​സി​ക​മാ​യി അ​വ​ഗ​ണി​ച്ചു ഒ​രു​മി​ച്ചു​കൂ​ടു​വാ​നും ന​മ്മു​ടെ ക​ഴി​വു​ക​ളെ ഉ​ജ്വ​ലി​പ്പി​ക്കു​വാ​നു​മു​ള്ള പ​രി​ശ്ര​മ​മു​ണ്ടാ​ക​ണം. അ​ങ്ങ​നെ​യൊ​രു മു​ന്നേ​റ്റ​ത്തി​ലേ​ക്ക് ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​ൻ ഏ​വ​രെ​യും കൊ​ണ്ട് വ​രു​വാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ ജോ​ളി സി​ൽ​ക്‌​സ് മാ​നേ​ജ​ർ പ്ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ ​സി ബി ​സി പ്രോ​ലൈ​ഫ് സ​മി​തി സം​സ്ഥാ​ന ആ​നി​മേ​റ്റ​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി ​ആ​ർ ഓ ​വി​ശ്വേ​ശ്വ​ര​ൻ പി​ള്ള എ​ൻ, മാ​നേ​ജ​ർ അ​രു​ൺ കു​മാ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു.


ഫാ. ​ജോ​സ് സെ​ബാ​സ്റ്റ്യ​ൻ, ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് എ​ന്നി​വ​ർ ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം ചെ​യ്തു. ജോ​ളി സി​ൽ​ക്ക്സ് അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സ​ന്തോ​ഷ് കു​മാ​ർ, ഫ്ളോ​ർ മാ​നേ​ജ​ർ ഭ​ഗീ​ഷ്, സ്റ്റാ​ഫു​ക​ളാ​യ ഇ​ഗ്നേ​ഷ്യ​സ് വി​ക്ട​ർ, ശി​ല്പ, മ​ഞ്ജു​ഷ, ലാ​ൽ, കി​ഷോ​ർ, അ​ഭി​ജി​ത്ത്, ശ​ര​ത്ത്, അ​ഭി​മ​ന്യു തു​ട​ങ്ങി​യ​വ​ർ പ്രോ​ഗ്രാ​മി​ന് നേ​തൃ​ത്വം ന​ൽ​കി. യോ​ഗ​ത്തി​ൽ അ​മ്പ​തോ​ളം രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ ന​ൽ​കി.