സിപിഎം ചവറ ഏരിയ പ്രതിനിധി സമ്മേളനം തുടങ്ങി
1480516
Wednesday, November 20, 2024 6:19 AM IST
ചവറ : സിപി എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ചവറ ഏരിയ പ്രതിനിധി സമ്മേളനം തുടങ്ങി. സംസ്ഥാന കമ്മിറ്റി അംഗം പി .രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന സിപി എം നേതാവ് രാജമ്മ ഭാസ്ക്കരൻ സമ്മേളന നഗറിൽ രക്ത പതാക ഉയർത്തി.ഏരിയ കമ്മിറ്റി അംഗം പി .കെ .ഗോപാലകൃഷ്ണൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗങ്ങളായ പി .ആർ .രജിത്ത് രക്തസാക്ഷി പ്രമേയവും, കെ .എ .നിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി എസ് .സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ .വരദരാജൻ, കെ. സോമപ്രസാദ്, സൂസൻ കോടി, എം. എച്ച് .ഷാരിയർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി .മനോഹരൻ, എം .ശിവശങ്കരപ്പിള്ള, വി .കെ .അനിരുദ്ധൻ, സി .രാധാമണി, ജില്ലാ കമ്മിറ്റി അംഗം ജി .മുരളീധരൻ, സുജിത്ത് വിജയൻ പിള്ള എംഎൽഎ, സംഘാടക സമിതി ചെയർമാൻ ആർ. സുരേന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.
ആർ രാമചന്ദ്രൻ പിള്ള, ശ്യാം മോഹൻ, ബീനാദയൻ, മനു എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. ഏരിയ സെക്രട്ടറി ആർ .രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പൊതു ചർച്ച ആരംഭിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് സമാപിക്കും.ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 164 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. നാളെ വൈകുന്നേരം നാലിന് വെറ്റമുക്കിൽ നിന്നും ആരംഭിക്കുന്ന ചുവപ്പ് സേന പരേഡും, ബഹുജന റാലിയും ഇടപ്പള്ളിക്കോട്ട സീതാറാം യെച്ചൂരി നഗറിൽ സമാപിക്കും . തുടർന്ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം പി .രാജീവ് ഉദ്ഘാടനം ചെയ്യും.