രംഗഭാഷയുടെ മിഠായ് തെരുവ് മികച്ച നാടകം
1480528
Wednesday, November 20, 2024 6:20 AM IST
പാരിപ്പള്ളി : സംസ്കാര നടത്തിയ16ാമത് പ്രഫഷണൽനാടക മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. പ്രേക്ഷകർ ഗ്യാലപ്പോളിലൂടെയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഏറ്റവും മികച്ച ഒന്നാമത്തെ നാടകം കോഴിക്കോട് രംഗഭാഷ അവതരിപ്പിച്ച മിഠായ് തെരുവ്. മികച്ച രണ്ടാമത്തെ നാടകം ആറ്റിങ്ങൽ ശ്രീധന്യ അവതരിപ്പിച്ച അപ്പ.മികച്ച മൂന്നാമത്തെ നാടകം പാലാ കമ്യൂണിക്കേഷൻസ് അവതരിപ്പിച്ച ലൈഫ് ഈസ് ബ്യൂട്ടിഫുൾ.
മികച്ച രചയിതാവ് - പ്രദീപ് കുമാർ കാവുന്തറ, ( മിഠായ് തെരുവ് ). മികച്ച സംവിധായകൻ,- രാജീവ് മമ്മിളി, (മിഠായ് തെരുവ് ), മികച്ച നടൻ - ബാബുരാജ് തിരുവല്ല , അപ്പ എന്ന നാടകത്തിലെ സുമാനസൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്. മികച്ച നടി - ജയശ്രീ മധുക്കുട്ടൻ, മിഠായ് തെരുവിലെ ജിലേബി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. മികച്ച ഹാസ്യ നടൻ ചൂനാട് ശശി. കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനത്തിൽ കുട്ടിരാമൻവൈദ്യർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്. മികച്ച രംഗപടം വിജയൻ കടമ്പേരി, (നാടകം - അപ്പ, )സ്പെഷൽ അവാർഡ് കൊല്ലം അനശ്വരയുടെ അന്ന ഗാരേജിൽ ശിവൻ എന്ന കഥാപാത്രത്ത അവതരിപ്പിച്ച രാജേഷ് കോലാടിന്.
വിജയി കൾക്ക് പുരസ്കാരം ഡിസംബർ 15 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിതരണം ചെയ്യും. മികച്ച നാടകത്തിന് 20001 രൂപ കാഷ് അവാർഡും എവർ റോളിംഗ് ട്രോഫിയും.രണ്ടാം സ്ഥാനത്തിന് 10001 രൂപ കാഷ് അവാർഡും എവർ റോളിംഗ് ട്രോഫിയും. മൂന്നാം സ്ഥാനത്തിന് 5001 രൂപ കാഷ് അവാർഡും എവർ റോളിംഗ് ട്രോഫിയും. മറ്റവാർഡുകൾക്കെല്ലാം കാഷ് അവാർഡും ട്രോഫിയും നൽകുന്നു.