ഡിഎംകെ നേതാവിന്റെ കൈയും കാലും തല്ലിയൊടിച്ചു
1480517
Wednesday, November 20, 2024 6:19 AM IST
പുനലൂർ : ഡിഎംകെ ജില്ലാ സെക്രട്ടറി എസ്. രജിരാജിന് (45) നേരെ ആക്രമണം. കൈയും കാലും അക്രമികൾ തല്ലിയൊടിച്ചു. ഇന്നലെ രാവിലെ ഏഴോടെ ചെമ്മന്തൂരിനു സമീപത്തു വച്ചാണ് ആക്രമണമുണ്ടായത്.
കാറിലെത്തിയ ഒരു സംഘമാളുകൾ തന്നെ ആക്രമിയ്ക്കുകയായിരുന്നുവെന്ന് രജിരാജ് പറഞ്ഞു. ഇതിനു മുമ്പും പലതവണ രജിരാജിനു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. സംഭവത്തിൽ ഡിഎംകെ നേതാക്കൾ പ്രതിഷേധിച്ചു. ഇന്ന് പുനലൂരിൽ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. പരിക്കേറ്റ രജിരാജ് പുനലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്