കൊ​ല്ലം: പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ക്കെ​തി​രേ വീ​ണ്ടും രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സി​പിഎം നെ​ടു​വ​ത്തൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യ​വെ​യാ​യി​രു​ന്നു വി​മ​ർ​ശ​നം.

ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ നേ​താ​വ് സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ട​ല്ല സാ​ദി​ഖ​ലി ത​ങ്ങ​ൾ സ്വീ​ക​രി​ച്ച​തെ​ന്നും ത​ങ്ങ​ളെ കു​റി​ച്ച് പ​റ​യാ​ൻ പാ​ടി​ല്ല എ​ന്ന് ചി​ല നേ​താ​ക്ക​ൾ പ​റ​ഞ്ഞാ​ൽ അ​ത് അം​ഗീ​ക​രി​ക്കു​മോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. കോ​ൺ​ഗ്ര​സ് വോ​ട്ടി​നാ​യി വ​ർ​ഗീ​യ​ത​യു​മാ​യി സ​മ​ര​സ​പ്പെ​ടു​ക​യാ​ണോ. ഇ​ത് നാ​ടി​നെ ബാ​ധി​ക്കു​ന്ന​ത് അ​വ​ർ തി​രി​ച്ച​റി​യു​ന്നു​ണ്ടോ. ഇ​പ്പോ​ഴും ആ​ർഎ​സ്എ​സ് ആ​ളാ​യ ഒ​രാ​ളെ​യാ​ണ് പാ​ല​ക്കാ​ട് കോ​ൺ​ഗ്ര​സ് ദേ​ശീ​യ നേ​താ​ക്ക​ൾ നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ച​ത്. ഇ​ത് മ​ത​നി​ര​പേ​ക്ഷ ചി​ന്താ​ഗ​തി​ക്കാ​ർ​ക്ക് അ​സ്വ​സ്ത​ത​യു​ണ്ടാ​ക്കി.

കോ​ൺ​ഗ്ര​സ് ലീ​ഗ് അ​ണി​ക​ൾ​ക്ക് അ​മ​ർ​ഷ​മു​ണ്ടാ​യി. അ​പ്പോ​ഴാ​ണ് കോ​ൺ​ഗ്ര​സും ലീ​ഗ് നേ​തൃ​ത്വ​വും കൂ​ടി ആ​ലോ​ചി​ച്ച് ഇ​യാ​ളെ പാ​ണ​ക്കാ​ട്ടെ​ത്തി​ച്ച​തെന്നും അദ്ദേഹം പറഞ്ഞു.