പ​ര​വൂ​ർ: ഇ​ന്ത്യ​യു​ടെ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി ലോ​ക​ത്തെ എ​ല്ലാ കാ​ല​ത്തേ​യും ശ​ക്ത​യാ​യ ഭ​ര​ണാ​ധി​കാ​രി​യാ​ണെ​ന്ന് കെ.​പി.​സി.​സി.​സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ രാ​മ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ര​വൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ അ​നു​സ്മ​ര​ണം പ​ര​വൂ​ർ ജം​ഗ്ഷ​നി​ൽ ഉ​ത്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​

qബാ​ങ്ക് ദേ​ശ​സാ​ൽ​ക​ര​ണം ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക രം​ഗ​ത്ത് ഉ​ണ്ടാ​ക്കി​യ മാ​റ്റ​ങ്ങ​ൾ അ​ത്ഭു​താ​വ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു .ബ്ലോ​ക്ക് പ്ര​സി​ഡ​ൻ്റ് അ​ഡ്വ. ല​താ മോ​ഹ​ൻ​ദാ​സ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​ശ്രീ​ലാ​ൽ ,കെ.​പി.​എ​സ്.​റ്റി.​എ ജി​ല്ലാ പ്ര​സി​ഡ​ൻ്റ് പ​ര​വൂ​ർ സ​ജീ​ബ് ,ന​ട​ക്ക​ൽ ശ​രി ,വ​ട​ക്കു​ഴി​ക്ക​ൽ മു​ര​ളീ​ധ​ര​ൻ പി​ള്ള ,സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ, വി​ഷ്ണു ,അ​ഡ്വ.​സി മി​ലാ​ൽ ,സ​ജീ​വ് സ​ജി​ഗ​ത്തി​ൽ, അ​ഡ്വ: ബി.​സു​രേ​ഷ് ,എ​ൻ.​ര​ഘു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു