കൊ​ല്ലം: കെ​പിസിസി ​ഗാ​ന്ധി​ദ​ർ​ശ​ൻ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​നി​ധി സം​ഘം ഗു​ജ​റാ​ത്തി​ലെ ഫോ​ർ​ബ​ന്ദി​ലെ ഗാ​ന്ധി​ജി​യു​ടെ ജ​ന്മഗൃഹ​വും സ​ബ​ർ മ​തിആ​ശ്ര​മ​വും ചി​രി​ത്ര സ്മാ​ര​ക​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും. ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ ഗാ​ന്ധി​ജി എ​ഐ സി​സി പ്ര​സി​ഡ​ന്‍റായ​തിന്‍റെ 100ാം വാ​ർ​ഷി​ക​വും സെ​മി​നാ​റും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ന​ട​ത്തും.

കൊ​ട്ടാ​ര​ക്ക​ര, ചാ​ത്ത​ന്നൂ​ർ, ച​വ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​യോ​ജ​ക​മ​ണ്ഡലം സെമിനാറുകൾ നടത്താൻ തീരുമാനിച്ചു. അ​ത് ലെ​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 80 മി​റ്റ​ർ ഹ​ബിംസി​നും 200 മീ​റ്റ​ർ ഓ​ട്ട​ത്തി​നും സ്വ​ർ​ണവും ഹൈ ​ജ​ബി​ൽ വെ​ള്ളിയും ​നേ​ടി യ ​ന​സിം ബീ​വി​ക്ക് യോ​ഗ​ത്തി​ൽ ജി​ല്ലാ​ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി. മെ​മ്പ​ർഷി​പ്പ​് വിത​ര​ണ​വുംന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു.

ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് എം.​വി. ഹെ​ൻ​ട്രി അ​ധ്യക്ഷ​ത​ വ​ഹി​ച്ചു. ബാ​ബു​ജി പ​ട്ട​ത്താ​നം, സു​മി​ത്ര, മു​ന​മ്പ​ത്ത് ഷി​ഹാ​ബ്, എ​ൻ. ശി​വ​ശ​ങ്ക​ര​ൻ, ചി​ത്രാ​ല​യം രാമച​ന്ദ്ര​ൻ, ബി​നു കെ.​കോ​ശി,മെ​ഹ​ർ​ഖാ​ൻ ചേ​നെ​ല്ലൂ​ർ, നി​ജാം മൈ​ന​വി​ള, ജ​യ​ൻ ഉ​ളി​യ​നാ​ട്, മ​ധു​ക വി​രാ​ജ്, വി​നോ​ദ് പാ​രി​പ്പ​ള്ളി മു​ഹ​മ​മ​ദ് പൈ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.