കു​ണ്ട​റ: കൊ​ല്ലം -തേ​നി ദേ​ശീ​യ പാ​ത​ക്ക് വേ​ണ്ടി പ​ട​പ്പ​ക്ക​ര, മു​ട്ടം, കൊ​ച്ചു​പ്ലാ​മൂ​ട്, ക​ല്ല​ട പാ​ടം വ​ഴി ബൈ​പാ​സ് നി​ർ​മി​ച്ച് പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രെ സേ​വ് മു​ട്ടം ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ഴ​ക്കേ ക​ല്ല​ട മു​ട്ട​ത്ത് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നൂ​റു ക​ണ​ക്കി​ന് പേ​ർ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ന്നു.

യാ​തൊ​രു പാ​രി​സ്ഥി​തിക സാ​മൂ​ഹി​ക പ​ഠ​ന​വും ന​ട​ത്താ​തെ​യാ​ണ് പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യ മു​ട്ട​ത്ത് കൂ​ടി 45 മീ​റ്റ​ർ വീ​തി​യി​ൽ ബൈ​പാ​സ് നി​ർ​മിക്കാ​നൊ​രു​ങ്ങു​ന്ന​ത്. 2022 ൽ ​ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്ര​ക്ഷോ​ഭ​ഫ​ല​മാ​യി ബൈ​പാ​സ് നി​ർ​മിക്കു​ന്നി​ല്ലെ​ന്നും നി​ല​വി​ലു​ള്ള ദേ​ശീ​യ പാ​ത വി​ക​സി​പ്പി​ക്കു​ക മാ​ത്ര​മേ ചെ​യ്യു​ന്നു​ള്ളൂ എ​ന്നും അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ പെരി​നാ​ട് മു​ത​ൽ ചി​റ്റു​മ​ല വ​രെ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​പ്പ് പാ​ത​യോ​ര​ത്തെ ചി​ല​ർ സ്വാ​ധീ​നം ചെ​ലു​ത്തി ത​ട​യു​ക​യും ര​ണ്ടും മൂ​ന്നും സെ​ന്‍റ് ഭൂ​മി​ക​ളി​ൽ വീ​ട് വ​ച്ച് താ​മ​സി​ക്കു​ന്ന പാ​വ​പെ​ട്ട പ​ട്ടി​ക ജാ​തി​ക്കാ​രും മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളും മ​റ്റു പി​ന്നാ​ക്ക ജാ​തി​ക്കാ​രും അ​ധി​വ​സി​ക്കു​ന്ന മു​ട്ടം പ്ര​ദേ​ശ​ത്തേ​ക്ക് ബൈ​പാ​സ് അ​ടി​ച്ചേ​ൽ​പ്പി​ക്കു​ക​യാ​ണെ​ന്ന് ബൈ​പ്പാ​സ് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ച്ചു.

മ​ൺ​ട്രോ തു​രു​ത്തു പ​ഞ്ചാ​യ​ത്ത്‌ ബൈ​പാ​സ് അ​തു വ​ഴി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെട്ടി​ട്ടും ബൈ​പ്പാ​സ് നി​ർ​മ്മി​ക്കാ​നു​ള്ള ശ്ര​മം അ​ധി​കൃ​ത​ർ ന​ട​ത്തു​ന്നി​ല്ല.​

ബൈ​പ്പാ​സ് നി​ർ​മ്മാ​ണ​ത്തി​ന്‍റെപേ​രി​ൽ​പാ​വ​ങ്ങ​ളെ കു​ടി​യി​റ​ക്കാ​നാ​യി സ​ർ​വേ ന​ട​ത്താ​ൻ വ​ന്നാ​ൽ പ്ര​തി​രോ​ധി​ക്കു​മെ​ന്നും 22 ന് ​ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന മീ​റ്റിം​ഗി​ൽ മു​ട്ട​ത്തെ പാ​വ​പെ​ട്ട​വ​ർ​ക്ക് വി​രു​ദ്ധ​മാ​യി തീ​രു​മാ​നം ഉ​ണ്ടാ​യാ​ൽ അ​തി രൂ​ക്ഷ​മാ​യ സ​മ​ര​പ​രി​പാ​ടി ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. കൊ​ച്ച​പ്ല​ാമൂ​ട്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എം. ​എ​സ്. സ​ജി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി ക​ൺ​വീ​ന​റും വാ​ർ​ഡ് മെ​മ്പ​റു​മാ​യ ഷാ​ജി മു​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട. അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ്പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ എം. ​എ​സ്. അ​നി​ൽ കു​മാ​ർ. ബി​ജെ​പി ക​ർ​ഷ​ക മോ​ർ​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ല്ല​ട കെ. ​എ​സ്. ദാ​സ​ൻ,ആ​ർ എ​സ് പി ​നേ​താ​വ് പ​ങ്ക​ജാ​ക്ഷ​നാ​ചാ​രി, സിഎം പിനേ​താ​വ് എ​ഴി​യി​ൽ സ​ജീ​വ്, ക​ല്ല​ട ഭാ​സി തു​ട​ങ്ങി​യ​വ​ർ​പ്ര​സം​ഗി​ച്ചു.