കൊ​ട്ടാ​ര​ക്ക​ര : കേ​ന്ദ്രം ഭ​രി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​ർ രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ച്ച് മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് സി​പി എം ​കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം കെ. ​കെ .ശൈ​ല​ജ എം​എ​ൽ​എ പ​റ​ഞ്ഞു. സി​പി എം ​കൊ​ട്ടാ​ര​ക്ക​ര ഏ​രി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നെ​ല്ലി​ക്കു​ന്ന​ത്ത് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​വ​ർ.

രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന മ​തേ​ത​ര​ത്വം ഇ​ല്ലാ​താ​ക്കി മ​ത​രാ​ഷ്ട്ര​മാ​ക്കാ​നു​ള്ള ബി​ജെ​പി​യു​ടെ പ​രി​ശ്ര​മ​ത്തെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ട​ണം. ജ​നാ​ധി​പ​ത്യ​മെ​ന്ന​ത് അ​ഞ്ച് വ​ർ​ഷം കൂ​ടു​മ്പോ​ൾ തെ​ര‍​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക​യെ​ന്നു​ള്ള​ത​ല്ല. മ​റി​ച്ച് രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​ർ​ക്ക് പ​രി​പൂ​ർ​ണസ​മ​ത്വം ന​ട​പ്പാ​ക്കു​ക​യെ​ന്ന​താ​ണ്. ഇ​ന്ത്യ​യു​ടെ മു​പ്പ​ത് ശ​ത​മാ​നം ജ​ന​ങ്ങ​ളെ ദാ​രി​ദ്ര്യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ട്ട​ത് രാ​ജ്യം ഭ​രി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെസാ​മ്പ​ത്തി​ക ന​യ​ങ്ങ​ളാ​ണ്. ഇ​തെ ന​യ​ങ്ങ​ളാ​ണ് ബി​ജെ​പി സ​ർ​ക്കാ​രും തു​ട​ർ​ന്ന് വ​രു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഇ​ച്ഛാ​ശ​ക്തി​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​നം മൂ​ല​മാ​ണ് അ​തി​ദ​രി​ദ്ര​ർ ഇ​ല്ലാ​ത്ത ഇ​ന്ത്യ​യി​ലെ ആ​ദ്യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യ​തെ​ന്നും കെ. ​കെ. ശൈ​ല​ജ പ​റ​ഞ്ഞു.