വയനാട് ദുരന്തം: കര്‍ഷക കോണ്‍ഗ്രസ് സര്‍വ മതപ്രാര്‍ഥന നടത്തും
1443083
Thursday, August 8, 2024 6:00 AM IST
കൊല്ലം: കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിന് വയനാട് ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്കായി കര്‍ഷക ദിനത്തോടനുബന്ധിച്ച് 16 ന് വൈകുന്നേരം നാലിന് കൊല്ലം ചിന്നക്കടയില്‍ സര്‍വമത പ്രാര്‍ഥനയും ദീപം തെളിക്കലും നടത്തും.
ദിനാചരണ ഫണ്ട് വയനാട് ദുരന്തനിവാരണത്തിനായി മാറ്റണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മാരാരിത്തോട്ടം ജനാര്ദനന്പിളള യോഗം ഉദ്ഘാടനം ചെയ്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കര്‍ഷകദിനത്തോടനുബന്ധിച്ച് നടത്താനിരുന്ന പ്രതിഷേധം വയനാട് ദുരന്ത പശ്ചാത്തലത്തിൽ പ്രാര്‍ഥനാ സമ്മേളനമാക്കി മാറ്റുകയായിരുന്നു. വയനാട് ദുരന്തത്തില്‍ മരിച്ചവർക്കായി യോഗം ആദരാഞ്ജലി അര്‍പ്പിച്ചു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജഹാന് കാഞ്ഞിരവിള അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മുനമ്പത്ത് ഷിഹാബ്, കയ്യാലത്തറ ഹരിദാസ്, വിളക്കുപാറ ഡാനിയേല്‍, ശോഭ സുധീഷ്, സംസ്ഥാന നിര്‍വാഹകസമിതി അംഗം ജോസ് എളയടത്ത്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ മദനന്പിളള, പ്രേംകുമാര്‍,
ആക്കല്‍ സുഭാഷ്, വിജയകുമാര്‍ ചിതറ, ഗോപകുമാര്‍ കുണ്ടറ, വി.കെ. രാജേന്ദ്രന്, നെടുങ്കയം നാസര്‍, നിയോജകമണ്ഡലം പ്രസിഡന്റുമാരായ സുഭാഷ്ബോസ്, രവീന്ദ്രന്‍പിളള, സലാഹുദ്ദീന്, മഠത്തില്‍ രഘു, ജേക്കബ് കുണ്ടറ തുടങ്ങിയവര്‍ പ്രസംഗിച്ചു.