കു​വൈ​റ്റ് തീ​പി​ടി​ത്തം; 25 ലക്ഷം അനുവദിക്കണം: കൊ ടിക്കുന്നിൽ
Friday, June 14, 2024 12:01 AM IST
കൊല്ലം: കു​വൈ​റ്റ് തീ​പി ​ടി​ത്ത​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം ചെ​യ്ത അ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം തീ​ർ​ത്തും അ​പ​ര്യാ​പ്തം ആ​ണെ​ന്നും ദു​ര​ന്ത​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ​യെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​ക​ണമെന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തി​ദാ​രു​ണ​മാ​യ ഈ ​അ​പ​ക​ട​ത്തി​ൽ പ​രു​ക്കേ​റ്റ​വ​ർ​ക്ക് മ​ല​യാ​ളി​ക​ള്‍​ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ വീ​തം അ​ടി​യ​ന്തി​ര ധ​ന​സ​ഹാ​യം ന​ൽ​കാ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണമെന്നും മ​ര​ിച്ചവ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച ശേ​ഷം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി ആവശ്യപ്പെട്ടു.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി​യു​മാ​യി​ട്ടും കേ​ന്ദ്ര വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യി​ട്ടും താ​ൻ നി​ര​ന്ത​ര സ​മ്പ​ർ​ക്കം ന​ട​ത്തി​വ​രു​ന്നു എ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി പ​റ​ഞ്ഞു.