ബ്രെയിൻ കൺട്രോ ൾ വീൽ ചെയറുമായി എൻജിനീയറിംഗ് വിദ്യാർഥികൾ
1430703
Friday, June 21, 2024 11:24 PM IST
കൊല്ലം: യൂനുസ് കോളജ് ഓഫ് എൻജിനീയറിംഗിലെ അവസാന വർഷ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് വിദ്യാർഥികൾ അവരുടെ അക്കാഡമിക് പ്രോജക്ടിന്റെ ഭാഗമായി ബ്രെയിൻ കൺട്രോൾഡ് വീൽചെയർ വികസിപ്പിച്ചു. കഴുത്തിന് താഴെ തളർന്നുകിടക്കുന്ന അവശരായ രോഗികൾക്ക് ഈ വീൽ ചെയറിലൂടെ പരസഹായം ഇല്ലാതെ അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കും.
ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റിലെ അനന്തകൃഷ്ണൻ, ആദിത്യ പി.എസ്, ആംസ്ട്രോങ് എന്നീ വിദ്യാർഥികൾ ആണ് ഈ ബ്രെയിൻ കൺട്രോൾഡ് വീൽചെയർ വികസിപ്പിച്ചത്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിജിറ്റൽ ബ്രിഡ് ഇന്റർനാഷണലാണ് പ്രോജക്ടിന്റെ ആശയം നൽകിയത്. ഡിബിഐ ലെസീനിയർ ഡയറക്ടർ ഓഫ് സ്കിൽ ഡെവലപ്പ്മെന്റ് ഡോ. മുഹമ്മദ് ഇക്ബാൽ, പ്രൊജക്റ്റ് ഡയറക്ടർ ഷിബു മൊറിസ്, മാനേജിംഗ് ഡയറക്ടർ അബ്ദുറഹ്മാൻ എന്നിവർ പ്രോജക്ടിന്റെ പ്രവർത്തനം വിലയിരുത്തി.
ഈ പ്രോജക്ടിന് നേതൃത്വം നൽകിയത് ഇലക്ട്രിക്കൽ ഡിപ്പാർട്മെന്റിലെ അസിസ്റ്റന്റ് പ്രഫ. സുമിത സുന്ദരൻ ആണ്. യൂനുസ് കോളജ് സെക്രട്ടറി നൗഷാദ് യൂനുസ്, ഡിപ്പാർട്മെന്റ് ഹെഡ് പ്രഫ. മായ പി. പി, ഡിപ്പാർട്മെന്റ് പ്രൊജക്റ്റ് കോ- ഓർഡിനേറ്റർ പ്രഫ. അരുൺ ചന്ദ് എന്നിവർ പ്രൊജക്ടിന്റെ നിലവാരം വിശകലനം ചെയ്ത് കുട്ടികളെ അനുമോദിച്ചു.