വയോ ജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി
1430697
Friday, June 21, 2024 11:24 PM IST
കൊട്ടാരക്കര : കലയപുരം ആശ്രയയയും ഉമ്മന്നൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി വയോജന സംഗമവും ആദരിക്കലും മെഡിക്കൽ ക്യാമ്പും നടത്തി. പഞ്ചായത്തിലെ 20 വാർഡുകളിലെയും മുതിർന്നവരെയും പഞ്ചായത്തിലെ മുഴുവൻ ആശാവർക്കരെയും മൊമന്റോ നൽകി ആദരിച്ചു.
കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പന്റെ അധ്യക്ഷതയിൽ ഉമ്മന്നൂർ ഗവ.എൽ പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വയോജന സംഗമം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത് കുമാർ ഉദ്ഘാടനം ചെയ്തു. കലയപുരം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ആമുഖപ്രസംഗം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ബ്രിജേഷ് ഏബ്രഹാം വയോജനങ്ങളെയും ആശാ വർക്കർക്കർമാരെയും ആദരിച്ചു.
വൈസ് പ്രസിഡന്റ് സുജാതൻ, ആശ്രയ അനാഥരില്ലാത്ത ഭാരതം ജില്ലാ ജനറൽ സെക്രട്ടറി അലക്സ് മാമ്പുഴ, സീരിയൽ താരം പ്രദീപ് വൈഗ, സി.ബി വിജയകുമാർ, പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.