വീട് കയറി ദമ്പതികളെ ആക്രമിച്ച സംഭവം: ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു
1430476
Thursday, June 20, 2024 10:56 PM IST
കൊട്ടാരക്കര : വീട് കയറി ആക്രമിച്ച കേസിലെ പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പടപ്പക്കര സ്വദേശി മനു (33) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളികളായ മറ്റു മൂന്നു പേർക്കായി തെരച്ചിൽ നടന്നുവരുന്നു
കഴിഞ്ഞ മാസം 29 ന് രാത്രി ഒന്പതിന് വാളകം തേവന്നൂർ അരുനല്ലൂർ പുത്തൻവീട്ടിൽ ജോയി ജോസഫിനെ (56)യും ഭാര്യ മേരിക്കുട്ടി (54) യെയുമാണ് പ്രതികൾ വീടുകയറി ആക്രമിച്ചത്. കമ്പി വടിയും കൊടുവാളും ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ജോസെഫിന്റെ മുഖത്തു വെട്ട് ഏൽക്കുകയും ഭാര്യാ മേരിക്കുട്ടിക്കു തലയ്ക്കും ദേഹത്തും സാരമായി പരിക്ക് ഏൽക്കുകയും ചെയ്തിതിരുന്നു. വീടിന്റെ മുൻ ഭാഗത്തെ ജനൽ പാളികളും ഗ്ലാസുകളും അടിച്ചു പൊട്ടിച്ചു നാശ നഷ്ടങ്ങൾ വരുത്തുകയും ചെയ്തു. കൊട്ടാരക്കര ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ് ഐ ബൈജു, എ എസ് ഐ അജയകുമാർ എന്നിവർ ചേർന്നാണ് ഒന്നാം പ്രതിയായ മനുവിനെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.