ക്ഷാമബത്ത കുടിശിക അനുവദിക്കണം: ജോ യിന്റ് കൗൺസിൽ
1430700
Friday, June 21, 2024 11:24 PM IST
ശാസ്താംകോട്ട : സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും കുടിശികയായ ക്ഷാമബത്ത അനുവദിക്കണമെന്നും, പതിനൊന്നാം ശമ്പള പരിഷ്ക്കരണത്തിന്റെ കുടിശിക അനുവദിക്കണമെന്നും ജോയിന്റ് കൗൺസിൽ കുന്നത്തൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു.
ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ.രാജീവ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ജീവനക്കാരുടെ സാമ്പത്തിക ആനുകൂല്യങ്ങൾ തുടർച്ചയായി തടഞ്ഞുവെക്കുന്ന നടപടി പ്രതിഷേധാർഹമാണെന്നും സംസ്ഥാന വികസനവളർച്ചയ്ക്ക് സിവിൽ സർവീസ് മേഖല നൽകിയ സംഭാവനകൾ വിസ്മരിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
മേഖല പ്രസിഡന്റ്ആർ. രഞ്ജു അധ്യക്ഷത വഹിച്ചു.മേഖല സെക്രട്ടറി കെ. മനോജ് ,എം.ജി പത്മകുമാർ ,കെ.വിനോദ്, കെ.ശശിധരൻ പിള്ള, എം.മനോജ്, ജയകുമാരി,കെ.സന്തോഷ്, എം.ഹാരിസ് തുടങ്ങിയവർ പ്രസംഗിച്ചു.