അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊ ഴിലാളികൾക്ക് ഇഎസ്ഐ പരിരക്ഷ ഉറപ്പാക്കണം: എൻ.കെ.പ്രേമചന്ദ്രൻ
Thursday, June 20, 2024 10:56 PM IST
കൊല്ലം: ക​ശു​വ​ണ്ടി വി​ക​സ​ന കോ​ര്‍​പറേ​ഷ​നി​ലെ​യും കാ​പെ​ക്സി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ​യും അ​ട​ഞ്ഞു കി​ട​ക്കു​ന്ന ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഇഎ​സ്​ഐ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ല്‍ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് പ്രസംഗിക്കു​ക​യാ​യി​രു​ന്നു എംപി.

കാ​പെ​ക്സും ക​ശു​വ​ണ്ടി കോ​ര്‍​പറേ​ഷ​നും ഉ​ള്‍​പ്പെ​ടെ പൊ​തു​മേ​ഖ​ല​യി​ലും സ്വ​കാ​ര്യ​മേ​ഖ​ല​യി​ലും ഉ​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇഎ​സ്ഐ വ​ഹി​തം അ​ട​യ്ക്കു​വാ​ന്‍ ക​ഴി​യാ​തെ വ​ന്ന​ത്. കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ​യും മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ​യും പി​ടി​പ്പു കേ​ടു​കൊ​ണ്ടാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ഹി​തം അ​ട​യ്ക്കു​വാ​ന്‍ സാ​ധി​ക്കാ​ത്ത​ത്. ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നും ഫാ​ക്ട​റി​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നും ക്രി​യാ​ത്മ​ക​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു.

സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച​യു​ടെ പേ​രി​ല്‍ തൊ​ഴി​ലാ​ളി​ക​ളെ ക്രൂ​ശി​ക്കു​ന്ന​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​ണ്. അ​ടി​യ​ന്തി​ര​മാ​യി ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലി​ല്ലാ​ത്ത കാ​ല​യ​ള​വി​ലെ വി​ഹി​തം അ​ട​യ്ക്കാ​ത്ത​തി​നാ​ല്‍ ഇഎ​സ്​ഐ പ​രി​ര​ക്ഷ ന​ഷ്ട​പ്പെ​ടു​ന്ന ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​ന്‍ കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​യാ​റാ​ക​ണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.

നി​ല​വി​ല്‍ ഇ​എ​സ്ഐ ആ​നു​കൂ​ല്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍ സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ചാ​ല്‍ ഇഎ​സ്​ഐ ചി​കി​ത്സാ സൗ​ക​ര്യം തു​ട​ര്‍​ന്നു ല​ഭി​ക്കി​ല്ല. വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഇഎ​സ്ഐ ആ​നു​കൂ​ല്യം ഉ​റ​പ്പാ​ക്കു​വാ​ന്‍ നി​യ​മ​ഭേ​ദ​ഗ​തി അ​നി​വാ​ര്യ​മാ​ണ്.

18-ാം ലോ​ക്സ​ഭ​യി​ലെ പാ​ര്‍​ല​മെ​ന്‍റ​റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​നു​കൂ​ല്യം മു​ട​ങ്ങാ​തി​രി​ക്കു​ന്ന​തി​നും വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ആ​നു​കൂ​ല്യം തു​ട​രു​ന്ന​തി​നും ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി​ക്ക് വേ​ണ്ടി പ​രി​ശ്ര​മി​ക്കു​മെ​ന്നും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി പ​റ​ഞ്ഞു.
ഇ​ര​വി​പു​രം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ എംപി യോ​ടൊ​പ്പം സ​ജി ഡി ​ആ​ന​ന്ദ്, കോ​തേ​ത്ത് ഭാ​സു​ര​ന്‍, ബി​ജു ല​ക്ഷ്മി​കാ​ന്ത​ന്‍, ശ്രീ​ദേ​വി അ​മ്മ, മോ​ഹ​ന്‍​ലാ​ല്‍, മ​ണ​ക്കാ​ട് സ​ലീം, വി​ക്ര​മ​ന്‍, ശ​ശി​ധ​ര​ന്‍ പി​ള്ള, മ​ണ​ക്കാ​ട് രാ​ജീ​വ്, നൗ​ഷാ​ദ്, ലീ​ലാ​മ്മ, ല​ത്തീ​ഫ്, പാ​ല​ത്ത​റ രാ​ജീ​വ്, ഗോ​പാ​ല​കൃ​ഷ്ണ​ന്‍, കൃ​ഷ്ണ​കു​മാ​ര്‍, അ​സീ​മു​ദീന്‍, വേ​ണു, മു​ഹ​മ്മ​ദ് കു​ഞ്ഞ്, ന​ജീം തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.