റി​ക്കാ​ർ​ഡ് ബു​ക്കി​ൽ ഇ​ടം നേ​ടി​യ നാ​ല് വ​യ​സു​കാ​രി​യെ ആ​ദ​രി​ച്ചു
Thursday, June 20, 2024 10:56 PM IST
ചാ​ത്ത​ന്നൂ​ർ: എ​സ്എ​ൻഡിപി യൂ​ണി​യ​ൻ ചി​റ​ക്ക​ര താ​ഴം ശാ​ഖ​യി​ലെ അ​ഭി​ഷി​ത രാ​ജ് ഇ​ന്ത്യ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ർ​ഡ്സിൽ ഇ​ടം പി​ടി​ച്ചു.​ കേ​വ​ലം നാ​ല് വ​യ​സുകാ​രി​യാ​യ അ​ഭി​ഷി​ത​ ത​ന്‍റെ ഓ​ർ​മ ശ​ക്തി കൊ​ണ്ട് കേരളം ഉൾപ്പെടെ ഇ​ന്ത്യയി​ലെ മു​ഴു​വ​ൻ സം​സ്ഥാ​നങ്ങ​ളു​ടെ​യും എല്ലാ ജി​ല്ലക​ളു​ടെ​ പേരും, ​പ്ര​ധാ​ന മ​ന്ത്രിമാ​ർ, മു​ഖ്യമ​ന്ത്രി​മാ​ർ എന്നിവരുടെ പേരുകൾ അ​ക്ഷ​രമാ​ല ക്ര​മ​ത്തി​ൽ ഇം​ഗ്ലീ​ഷ് വാ​ക്കു​ക​ൾ ഇ​വ ഒ​ക്കെ ഓ​ർ​ത്തെ​ടു​ത്തു അ​വ​ത​രി​പ്പി​ക്കാ​ൻ മി​ടു​ക്ക് കാ​ട്ടി​യ​തി​നാ​ണ് ഇ​ന്ത്യ ബു​ക്സ് ഓ​ഫ് റി​ക്കാ​ർ​ഡ്‌​സി​ൽ ഇ​ടം നേ​ടി​യ​ത്.

കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ചു യൂ​ണി​യ​ന്‍റെ പേ​രി​ലു​ള്ള ആ​ദ​ര​വ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി.ബി ഗോ​പ​കു​മാ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു സമ്മാനി​ച്ചു.​ യൂ​ണി​യ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​ന​ട​രാ​ജ​ൻ, ശാ​ഖാ​സെ​ക്ര​ട്ട​റി വി​ശ്വം​ഭ​ര​ൻ, വ​നി​താ സം​ഘം യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ മി​നി ജോ​ഷ്, കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ അ​മ​ൽ രാ​ജ്, സ​വി​ത എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.