ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനുകൂല്യം കവർന്നെടുക്കത് അപലപനീയം : എൻ.കെ.പ്രേമചന്ദ്രൻ
1430019
Tuesday, June 18, 2024 10:15 PM IST
കൊല്ലം: നിശ്ചിത വരുമാനക്കാരായ പെൻഷൻകാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ സംസ്ഥാന സർക്കാർ കവർന്നെടുക്കുന്നത് അത്യന്തം അപലപനീയമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപിപറഞ്ഞു.
പന്ത്രണ്ടാം പെൻഷൻ പരിഷ്കരണത്തിന്റെ നടപടികൾ തുടങ്ങേണ്ട സമയം വൈകിയിട്ടും തൊട്ടു മുൻപുള്ള പരിഷ്കരണ കുടിശിക തുക സർക്കാർ തടഞ്ഞു വെയ്ക്കുകയാണ്.
ഇടത് സ്ഥാനാർഥികൾക്ക് വലിയ തോതിൽ തിരിച്ചടി ലഭിക്കുവാനുള്ള പ്രധാന ഘടകം സംസ്ഥാന സർക്കാറിനോടുള്ള വയോജന പ്രതിഷേധമാണെന്ന വസ്തുത തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ ഒന്നിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ നടത്തുന്ന പ്രതിഷേധ ധർണയ്ക്ക് മുന്നോടിയായ സമരപ്രഖ്യാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജില്ലാ പ്രസിഡന്റ് എ. എ. റഷീദ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, ഡിസിസി ഭാരവാഹികളായ വിപിനചന്ദ്രൻ ,അൻസർ അസീസ്,ഉണ്ണികൃഷ്ണൻ, കെഎസ്എസ്പിഎ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി .ഗോപാലകൃഷ്ണൻ നായർ,നദീറ സുരേഷ്, സംസ്ഥാന സെക്രട്ടറി കെ.സി .വരദരാജൻ പിള്ള,എം .സുജൈ,കെ .രാജേന്ദ്രൻ,എ.നസീം ബീവി കെ.ചന്ദ്രശേഖരൻ പിള്ള, ജി. ബാലചന്ദ്രൻ പിള്ള,എ.മുഹമ്മദ് കുഞ്ഞ്,ബി .സതീശൻ ,ജി .സുന്ദരേശൻ, ജി യശോദരൻ പിള്ള, പെരുമ്പുഴ ഗോപിനാഥൻ പിള്ള,സി .എ.മജീദ്,എൽ .ശിവപ്രസാദ്,ജി .അജിത് കുമാർ, നിസാം ചിതറ, പി.എം .വർഗീസ് വൈദ്യൻ,ഇ.അബ്ദുൽ സലാം,കെ.ജി.ജയച്ചന്ദ്രൻ പിള്ള, എ.ബഷീർ,ഡി .രാധാകൃഷ്ണൻ,റ്റി .ജി .വർഗീസ്, പി രാജേന്ദ്രൻ പിള്ള എൻ ഭരതൻ, ആർ.ശിവരാജൻ,വി.മധുസൂദനൻ,എൻ.സോമൻ പിള്ള, എന്നിവർ പ്രസംഗിച്ചു.
പന്ത്രണ്ടാം പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, ആറ് ഗഡു ക്ഷാമാശ്വാസ കുടിശിക നൽകുക, പെൻഷൻ പരിഷ്കരണ കുടിശിക നാലാം ഗഡു പ്രഖ്യാപിക്കുക, തടഞ്ഞ് വെച്ച 78ശതമാനം ക്ഷാമാശ്വാസ കുടിശിക ഉടൻ നൽകുക,ജീവാനന്ദം തട്ടിപ്പ് പദ്ധതി ഉപേക്ഷിക്കുക എന്നീയാവശൃങ്ങളുന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.