അഞ്ചല്‍ : യുവാക്കള്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യണമെന്നും കൂട്ടത്തോടെയല്ലാതെ ഒറ്റയ്ക്ക് പ്രതികരിക്കുന്ന യുവജനങ്ങള്‍ കുറവാണെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ .അരുണ്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള ആരോഗ്യപരമായ ചര്‍ച്ചകള്‍ നല്ലതാണ്.
സോഷ്യല്‍മീഡിയകള്‍ വഴി യുവത വഴി തെറ്റുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. ഏരൂരില്‍ സംഘടിപ്പിച്ച എഐവൈഎഫ് അഞ്ചല്‍ മണ്ഡലം തല ശില്പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അരുണ്‍. മണ്ഡലം പ്രസിഡന്റ് യദുകൃഷ്ണന് അധ്യക്ഷത വഹിച്ച ശില്‍പ്പശാലയില്‍ ജില്ലാ പ്രസിഡന്റ് ഇ.കെ. സുധീര്‍, ജില്ല സെക്രട്ടറി റ്റി. എസ്. നിധീഷ്, മണ്ഡലം സെക്രട്ടറി എം.ബി. നസീര്‍ , എം. ഷിബു, എസ് .സുദേവൻ, വി. അജിവാസ്, പി .ശിവപ്രസാദ്, റ്റി .തുഷാര, ആദര്‍ശ് സതീശന് തുടങ്ങിയവര്‍ പ്രസംഗിച്ചു