പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോ പ്പ് വിതരണം ചെയ്തു
1430017
Tuesday, June 18, 2024 10:15 PM IST
കൊല്ലം :കോപറേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പട്ടിക ജാതി വിദ്യാര്‍ഥികള്‍ക്കായുള്ള സൗജന്യ ലാപ്ടോപ്പ് വിതരണത്തിന്റെ ഉദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് നിര്‍വഹിച്ചു.
സി.കേശവന് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡെപ്യുട്ടി മേയർ കൊല്ലം മധു അധ്യക്ഷനായി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 36 ലക്ഷം രൂപ ചെലവില്‍ 110 വിദ്യാര്‍ഥികള്‍ക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്തത്. ബിരുദതലം മുതല്‍ വിദ്യഭ്യാസം ചെയ്യുന്ന 170 വിദ്യാര്‍ഥികളുടെ അപേക്ഷകളാണ് ലഭ്യമായത്.
ഇതില്‍ അവശേഷിക്കുന്ന 60 പേര്‍ക്കും ഉടന്‍ തന്നെ ലാപ്ടോപ്പുകള് ലഭ്യമാക്കും . നവവിദ്യാഭ്യാസ വിപ്ലവത്തിന് വിദ്യാര്‍ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ സാധ്യമാക്കുന്നതെന്ന് മേയര്‍ പറഞ്ഞു. ഭവന പുനരുദ്ധാരണം ,വിവാഹ ധനസഹായം, സ്കോളര്‍ഷിപ്പുകള്‍ ,ചികിത്സാസഹായം തുടങ്ങി വിവിധങ്ങളായ സഹായ പദ്ധതികളാണ് കോര്പറേഷന് പട്ടികജാതി വിഭാഗത്തിനായി നടപ്പിലാക്കി വരുന്നത് .
പട്ടിക ജാതി വികസന ഓഫീസര്‍ ബിന്ദു ,സ്ഥിരം സമിതി അധ്യക്ഷര്‍ , കൗണ്‍സിലര്‍മാര്‍ ,എസ്സി പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .