ദ​യ​ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി
Wednesday, June 19, 2024 10:49 PM IST
കു​ണ്ട​റ: ദ​യ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് കാ​ൻ​സ​ർ ബാ​ധി​ത​ർ​ക്ക് ചി​കി​ത്സ ധ​ന​സ​ഹാ​യം ന​ൽ​കി. കാ​ൻ​സ​ർ ബാ​ധി​ത​രാ​യ ര​ണ്ടു​പേ​ർ​ക്ക് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​പ​ഴ​കു​ളം മ​ധു​ധ​ന​സ​ഹാ​യം കൈ​മാ​റി. ന​മു​ക്കു​ചു​റ്റും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള കൈ​ത്താ​ങ്ങ് ആ​ണ് ദ​യ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്ന് പ​ഴം​കു​ളം മ​ധു പ​റ​ഞ്ഞു.

സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന യാ​ത​ന​ക​ളെ അ​ടു​ത്ത​റി​യാ​നും പ​രി​ഹാ​രം ക​ണ്ടെ​ത്താ​നും ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ൻ ക​ല്ല​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി വി​നോ​ദ് വി​ല്ല​ത്ത്. ട്ര​ഷ​റ​ർ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള. വാ​ർ​ഡ് മെ​മ്പ​ർ ശ്രീ​രാ​ഗ് മ​ഠ​ത്തി​ൽ. പ്ര​ദീ​പ്കു​മാ​ർ. കോ​ശി അ​ല​ക്സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.