അന്താരാഷ്ട്ര യോ ഗ ദിനാചരണം നടത്തി
1430698
Friday, June 21, 2024 11:24 PM IST
കൊല്ലം: സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ യോഗ പരിശീലകനും പള്ളിത്തോട്ടം എസ്ഐയുമായ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. പള്ളിത്തോട്ടം സിഐ ഗോപി യോഗ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കേഡറ്റുകളോട് വിശദീകരിച്ചു. സി പി ഒ മാരായ സുമ, സ്മിത എന്നിവർ നേതൃത്വം നൽകി.
കൊല്ലം അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ പരിശീലിച്ച് ടി.ടി.ഐയിലെ വിദ്യാർഥിനികൾ. രോഗരഹിതവും സുദൃഢവുമായ ശരീരമാണ് പ്ര വൃത്തി ചെയ്യുന്നതിന് ആവശ്യമായ ഘടകമെന്നും പോഷകപൂര്‍ണവും ക്രമവുമായ ആഹാരംപോലെ തന്നെ പ്രധാനമാണ് വ്യായാമമെന്നും അതിൽ ഉത്തമമായ ഭാരതത്തനിമയുള്ള വ്യായാമ ശാസ്ത്രമാണ് യോഗയെന്നും യോഗദിന സന്ദേശം നൽകി പ്രിൻസിപ്പാൾ ഇ.ടി.സജി പറഞ്ഞു.
ബുദ്ധിവികാസത്തിനും കാര്യശേഷിവര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന് ക്ലാസ് നൽകിയ അധ്യാപികമാരായ നീന,ഗീതാകുമാരി എന്നിവർ കുട്ടികളെ ബോധ്യപ്പെടുത്തി. പരിപാടിക്ക് അധ്യാപകരായ പി.കെ.ഷാജി, സൂസമ്മ അലക്സ്, മീനാക്ഷി എന്നിവർ നേതൃത്വം നൽകി.
അഞ്ചൽ : പത്താമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വിവിധ സ്കൂളുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയടങ്ങളില്‍ യോഗാ ദിനം ആചരിച്ചു. ആയൂർ ആയുർവേദാശുപത്രിയിൽ യോഗദിനം ഇsമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം എ.എം റാഫി അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മനേഷ് കുമാർ യോഗാദിനസന്ദേശം നൽകി.
എച്ച്എംസി അംഗങ്ങളായ ഉണ്ണികൃഷ്ണൻ നായർ, എൻ.കെ .ബാലചന്ദ്രൻ, രാജേന്ദ്രൻ പിള്ള, ഡോ. ശ്രീകാന്ത്, ഡോ. ഷൈൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് പൊതുജനങ്ങൾക്കും ആശുപത്രിയിലെ കിടപ്പുരോഗികൾക്കുമായി യോഗാക്ലാസും യോഗാ ഡെമോൺസ്ട്രേഷനും നടന്നു. ഡോ. അഷിത, ഡോ. ഗീതിക എന്നിവർ നേതൃത്വം നൽകി.
അഞ്ചല്‍ : അന്തർദേശീയ യോഗാദിന ഭാഗമായി ഇടമുളയ്ക്കൽ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിൽ യോഗ ദിനം ആചരിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്ത് ഗവ. ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങില്‍ പഞ്ചായത്ത് തല ആയുഷ് യോഗ ക്ലബും ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ രാജീവ് കോശിയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ആര്യലാൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. സുനിതകുമാരി, യോഗ പരിശീലകന് ഡോ. നിസസലാഹുദ്ദീൻ , എച്ച്.എം.സി അംഗം. ജെ.മോഹനകുമാർ, ആൻസി മാത്യു, ബിന്ദു, എന്നിവർ പ്രസംഗിച്ചു.
യോഗ ക്ലാസിന് 10 അംഗങ്ങൾ പങ്കെടുത്തു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ എല്ലാവാർഡിലും യോഗ ക്ലബുകൾ രൂപികരിക്കുന്നതിൻ്റെ പഞ്ചായത്ത് തല നടന്നത്.
അഞ്ചല്‍ : അലയമണ്‍ സര്‍ക്കാര്‍ ന്യു എല്‍പിസ്കൂളില്‍ നടന്ന യോഗ പരിശീലനത്തിന് യോഗാചാര്യന് സുദര്ശനന് നേതൃത്വം നല്കി.
കുട്ടികളും അധ്യാപകരും യോഗ പരിശീലനത്തില്‍ പങ്കെടുത്തു. എച്ച്എം ഇന്‍ ചാര്ജ്ഗീതാകുമാരി, സീനിയര്‍ അസിസ്റ്റന്റ് ഇന്ദു, അശ്വതി, വിജയലക്ഷ്മി, മറിയം, സുനില, ആല്‍ഫിയ, ഹസീന, അഞ്ജു എന്നിവര്‍ നേതൃത്വം നല്കി.
ആയൂർ : ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ വർണാഭമായ വിവിധ പരിപാടികളോട് കൂടി യോഗദിനം ആചരിച്ചു. സ്കൂൾ ബർസാർ ഫാ. ക്രിസ്റ്റി ചരുവിള, പ്രിൻസിപ്പൽ ഫാ. അരുൺ ഏറത്ത്, ഫാ. എബി ആറ്റുപുരയിൽ അധ്യാപക പ്രതിനിധികളായ അരുൺ കുമാർ, മിനി ജോൺ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു. കുട്ടികൾ കാഴ്ചവച്ച യോഗാനൃത്തം ആകർഷകമായി.
സ്കൂളിലെ എമറാൾഡ് ഹൗസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ കുട്ടികൾക്കുവേണ്ടി യോഗപരിശീലനവും സംഘടിപ്പിച്ചു.