എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യി​ക​ളാ​യ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സം​ഗ​മം
Friday, June 14, 2024 12:01 AM IST
ച​വ​റ : എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ജ​യം നേ​ടി​യ ച​വ​റ ഉ​പ​ജി​ല്ല​യി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം ബി​ആ​ർ​സി ച​വ​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സം​ഗ​മം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേരി ഉ​ദ്ഘാ​ട​നം ചെ​യ്തു .

ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി. ​സ​ജി മു​ഖ്യാ​തി​ഥി​യാ​യി. വി​ദ്യാ​കി​ര​ണം മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ കി​ഷോ​ർ കെ ​കൊ​ച്ച​യ്യം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. വി​ജ​യി​ക​ളെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മൊ​മ​ന്‍റോ​യും സ​മ്മാ​ന​വും ന​ൽ​കി ആ​ദ​രി​ച്ചു.