വി​ക​സ​ന സം​ഘം പ്രവർത്തനോ ദ്ഘാടനം
Friday, June 14, 2024 12:01 AM IST
ശാ​സ്താം​കോ​ട്ട: മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ തേ​വ​ല​ക്ക​ര സെ​ന്‍റർ വി​ക​സ​ന സം​ഘ​ത്തി​ന്‍റെ 2024-2025 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും കാ​ർ​ഷി​ക സെ​മി​നാ​റും പ​ച്ച​ക്ക​റി, ​ഏ​ത്ത​വാ​ഴ തൈ ​വി​ത​ര​ണ​വും തേ​വ​ല​ക്ക​ര മാ​ർ​ത്തോ​മ്മാ വ​ലി​യ പ​ള്ളി​യി​ൽ ന​ട​ത്തി.ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം വ​ർ​ഗീ​സ് ത​ര​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.സെ​ന്‍റർ പ്ര​സി​ഡ​ന്‍റ് റ​വ. സ​ഖ​റി​യ അ​ല​ക്സാ​ണ്ട​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എ​സ്. അ​ശ്വ​തി കാ​ർ​ഷി​ക സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. ​റ​വ.​ജോ​ർ​ജ് വ​ർ​ഗീ​സ്, റ​വ.​തോ​മ​സ് കോ​ശി, റ​വ.​കെ.​കെ.​കു​രു​വി​ള, റ​വ.​ റ്റി. ബ്ല​സ​ൻ, റ​വ.​കെ.​എം.​സു​ജി​ത്ത്, അ​നി​ൽ മ​ത്താ​യി, കെ .​സി .മ​ത്താ​യി വൈ​ദ്യ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.