കൊ​ ടി​മൂ​ട്ടി​ൽ ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ മ​ഹാ​ദേ​വ ക്ഷേ​ത്രം സ​മ​ർ​പ്പ​ണം നടത്തി
Friday, June 14, 2024 12:01 AM IST
പാ​രി​പ്പ​ള്ളി:​ കൊ​ടി​മൂ​ട്ടി​ൽ ഭ​ദ്ര​കാ​ളീക്ഷേ​ത്ര സ​ന്നി​ധി​യി​ൽ കേ​ര​ളീ​യ​വാ​സ്തു ശാ​സ്ത്ര​വി​ധി​പ്ര​കാ​രം കൃ​ഷ്ണ​ശി​ല​യി​ലും ത​ടി​യി​ലും നി​ർ​മി​ച്ച് ചെ​മ്പോ​ല പാ​കി​യ മ​ഹാ​ദേ​വ​ന്‍റെ ശ്രീ​കോ​വി​ലും ന​മ​സ്്കാ​ര മ​ണ്ഡ​പ​വും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു. ക്ഷേ​ത്ര​ംത​ന്ത്രി അ​മ്പ​ല​പ്പു​ഴ പു​തു​മ​ന ഇ​ല്ല​ത്ത് ദാ​മോ​ദ​ര​ൻ ന​മ്പൂ​തി​രി പ്ര​തി​ഷ്ഠാ​ക​ർ​മം​നി​ർ​വ​ഹി​ച്ചു.

മു​ൻ​മ​ന്ത്രി മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ശാ​ന്തി​ഗി​രി ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, ക്ഷേ​ത്ര ശി​ൽ​പി പാ​മ്പാ​ക്കു​ട കെ.​കെ.​ശി​വ​ൻ ആ​ചാ​രി​യെ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി ആ​ദ​രി​ച്ചു. ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ ശാ​ന്തി​നി അ​ധ്യക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഡോ.​തോ​ട്ടം ഭു​വ​ന​ച​ന്ദ്ര​ൻ​നാ​യ​ർ, ബൈ​ജു ല​ക്ഷ്മ​ണ​ൻ, ഡി.​സു​ഭ​ദ്രാ​മ്മ, ഉ​ഷാ​കു​മാ​രി, ക്ഷേ​ത്ര​യോ​ഗം ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എ​സ്.​പ്ര​കാ​ശ​ൻ, എ​സ്. അ​നി​ൽ​കു​മാ​ർ ക​ടു​ക്ക​റ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.