ല​ക്ഷ്മി​ക്കും മ​ക്ക​ൾ​ക്കും ത​ണ​ലാ​യി ഗാ​ന്ധി​ഭ​വ​നും പോ​ ലീ​സും
Friday, June 14, 2024 12:01 AM IST
ചാ​ത്ത​ന്നൂ​ർ: നെ​ടു​മ്പ​ന​യി​ൽ വാ​ട​ക​വീ​ട്ടി​ൽ ദു​രി​ത​ത്തി​ൽ ആ​യി​രു​ന്ന ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​നി ല​ക്ഷ്മി​ക്കും ര​ണ്ട് മ​ക്ക​ൾ​ക്കും ത​ണ​ലൊ​രു​ങ്ങി.​

മൂ​ന്ന് വ​ർ​ഷം മു​മ്പ് കൊ​റോ​ണ വ​ന്ന് മ​ര​ണ​പ്പെ​ട്ട രാ​ജേ​ഷി​ന്‍റെ ഭാ​ര്യ​ ല​ക്ഷ​്മി​ക്കും ര​ണ്ട് മ​ക്ക​ൾ​ക്കും കൈ​ത്താ​ങ്ങാ​യ​ത് നെ​ടു​മ്പ​ന ഗാ​ന്ധിഭ​വ​നും ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സും.

പ​ത്ത് വ​ർ​ഷം മു​മ്പാ​ണ് ആ​ന്ധ്രാ​യി​ലെ വി​ജ​യ​വാ​ഡ സ്വ​ദേ​ശി​നി​യാ​യ ല​ക്ഷ്മിയെ ഡ്രൈ​വ​റാ​യ രാ​ജേ​ഷ് കൂ​ട്ടി​കൊ​ണ്ട് വ​ന്ന് വി​വാ​ഹം ക​ഴി​ച്ച് ജീ​വി​ച്ച് വ​ര​വെ മൂ​ന്ന് വ​ർ​ഷം മു​മ്പാ​ണ് കൊ​റോ​ണ പി​ടി​പെ​ട്ട് രാ​ജേ​ഷ് മ​ര​ണ​പ്പെ​ട്ട​ത്. രാ​ജേ​ഷി​ന്‍റെ മൂ​ത്ത മ​ക​ൾ തേ​ജ​ശ്രീ അ​ഞ്ചാം​ക്ലാ​സ് വി​ദ്യ​ർ​ഥിയാ​ണ്.

ര​ണ്ടാ​മ​ത്തെ​യാ​ൾ സാ​യി​തേ​ജ​സ് മൂ​ന്നി​ലും പ​ഠി​ക്കു​ന്നു. രാ​ജേ​ഷി​ന്‍റെ മ​ര​ണ​ത്തോ​ടെ പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​രാ​യ ര​ണ്ട് കു​ട്ടി​ക​ളു​മൊ​ത്ത് ജീ​വി​തം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ആ​ന്ധ്രാ​ക്കാ​രി​യാ​യ ല​ക്ഷ​്മി. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ ഗാ​ന്ധിഭ​വ​നും ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സും ചേ​ർ​ന്ന് ല​ക്ഷ​്മി​യേ​യും കു​ട്ടി​ക​ളേ​യും വ്യാ​പാ​രി​യാ​യ അ​ജ​യ​ൻ പ​ണി​തു​കൊ​ടു​ത്ത സ്നേ​ഹാ​ല​യ​ത്തി​ലേ​യ്ക്ക് മാ​റ്റി.

നെ​ടു​മ്പ​ന ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ പ്ര​സ​ന്ന രാ​മ​ച​ന്ദ്ര​ൻ, പൊ​തു​പ്ര​വ​ർ​ത്ത​ക സീ​ന, ക​ണ്ണ​ന​ല്ലൂ​ർ എ​സ്എ​ച്ച്ഒ വി​നോ​ദ് കു​മാ​ർ, എ​സ്ഐ ഹ​രി സോ​മ​ൻ, വ​നി​ത സിപി​ഒ ചി​ത്ര​ലേ​ഖ എ​ന്നി​വ​ർ ചേ​ർ​ന്ന് കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കി.