കൊ​ ട്ടി​യം ഹോ​ ളി​ക്രോ​ സ് കോ​ ള​ജ് ഓ​ഫ് ന​ഴ്സി​ംഗിൽ ഏ​ക​ദി​ന ശി​ൽ​പ​ശാ​ല ന​ട​ത്തി
Friday, June 14, 2024 12:01 AM IST
കൊ​ട്ടി​യം :ഹോ​ളി ക്രോ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ലെ മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ന​ഴ്സിം​ഗ് വി​ഭാ​ഗ​വും, ഇ​ന്‍റേ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സെ​ല്ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ശി​ൽ​പ്പ​ശാ​ല ഹോ​ളി​ക്രോ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ന​യ​നാ ബേ​ബി സ്വാ​ഗ​തം പ​റ​ഞ്ഞു.

മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളെ​പ്പ​റ്റി​ആ​യി​രു​ന്നു ശി​ൽ​പ്പ​ശാ​ല. സൊ​സൈ​റ്റി ഓ​ഫ് സി​സ്റ്റേ​ഴ്സ് ഓ​ഫ് ഹോ​ളി ക്രോ​സ് പ്രൊ​വി​ൻ​ഷൽ സു​പ്പീ​രി​യ​ർ റ​വ.​സി .ജോ​സി​യാ കു​നം​പാ​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹോ​ളി​ക്രോ​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​സി. ബെ​ർ​ത്ത പെ​രേ​പ്പാ​ട​ൻ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ച്ച്ഒ ഡി ​പ്രൊ​ഫ. സി. ​അ​ർ​പ്പി​ത പൂ​പ്പാ​ടി, അ​സി. പ്രൊ​ഫ. ഡോ. ​ഡെ​യ്സ​ൺ പ​നേ​ങ്ങാ​ട​ൻ,ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് വി.​യു. അ​നു , അ​സോ. പ്രൊ​ഫ. എ​സ്.​ചി​ക്കു, ഫാ​ത്തി​മ മാ​താ നാ​ഷ​ണ​ൽ കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​അ​ഭി​ലാ​ഷ് ഗ്രി​ഗ​റി എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​വി​ദ്യാ​ർ​ഥി​നി അ​ലീ​ന ആ​ന്‍റ​ണി ന​ന്ദി പ​റ​ഞ്ഞു. വൈ​കു​ന്നേ​രം ശി​ൽ​പ്പ​ശാ​ല സ​മാ​പി​ച്ചു.