യു​വാ​വ് ചി​റ​യി​ല്‍ മു​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Thursday, June 13, 2024 10:38 PM IST
അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ ചി​റ​യി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ യു​വാ​വി​നെ മു​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഏ​രൂ​ര്‍ നെ​ട്ട​യം ജൂ​ബി ഭ​വ​നി​ല്‍ റെ​ബി​ലാ​ല്‍ (41) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് നെ​ട്ട​യ​ത്തെ ചി​റ​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

റെ​ബി​ലാ​ലും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ചി​റ​യി​ല്‍ കു​ളി​ക്കാ​ന്‍ എ​ത്തി​യ​ത്. കു​ളി​ക്കാ​നാ​യി വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി​യ റെ​ബി​ലാ​ലി​നെ കാ​ണാ​താ​യി. തു​ട​ര്‍​ന്ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് നാ​ട്ടു​കാ​രും പോ​ലീ​സും എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഏ​രൂ​ര്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കു​ളി​ക്കാ​ന്‍ എ​ത്തി​യ സ​മ​യ​ത്ത് റെ​ബി​ലാ​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നും മൊ​ഴി ഉ​ള്‍​പ്പ​ടെ രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.