കെഎ​സ്ആ​ര്‍ടി​സി മ​ണ്‍​സൂ​ണ്‍ യാ​ത്ര​ക​ള്‍
Wednesday, June 12, 2024 11:07 PM IST
കൊല്ലം :മ​ണ്‍​സൂ​ണ്‍ യാ​ത്ര​ക​ളു​മാ​യി കെഎ​സ്​ആ​ര്‍ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്‍. 15 നു ​രാ​വി​ലെ അ​ഞ്ചിന് തൃ​പ്പ​ര​പ്പ് വെ​ള്ള​ച്ചാ​ട്ടം, പ​ത്മ​നാ​ഭ​പു​രം കൊ​ട്ടാ​രം, വി​വേ​കാ​ന​ന്ദ​പ്പാ​റ, ക​ന്യാ​കു​മാ​രി ക്ഷേ​ത്രം, ത്രി​വേ​ണി സം​ഗ​മം എ​ന്നി​വ സ​ന്ദ​ര്‍​ശി​ച്ച് രാ​ത്രി 12 ന്് മ​ട​ങ്ങി എ​ത്തു​ന്ന യാ​ത്ര​യ്ക്ക് 780 രൂ​പ.
16ന് രാ​വി​ലെഅഞ്ചിന് തു​ട​ങ്ങി രാ​ത്രി 11ന് മ​ട​ങ്ങി​യെ​ത്തു​ന്ന യാ​ത്ര​യി​ല്‍ ഇ​ല്ലി​ക്ക​ല്‍​ക​ല്ല്, ഇ​ല​വീ​ഴാ പൂ​ഞ്ചി​റ, ക​ട്ട​ക്ക​യം വെ​ള്ള​ച്ചാ​ട്ടം എ​ന്നി​വ ഉ​ള്‍​പെ​ടും. യാ​ത്രാ​നി​ര​ക്ക് 820 രൂ​പ.

അ​ന്നേ ദി​വ​സം കോ​ന്നി ആ​ന​ക്കൂ​ട്, കും​ഭാ​വു​രു​ട്ടി വെ​ള്ള​ച്ചാ​ട്ടം അ​ച്ച​ന്‍​കോ​വി​ല്‍ ക്ഷേ​ത്രം ഉ​ള്‍​പ്പെ​ടു​ന്ന യാ​ത്ര​യ്ക്ക് 600 രൂ​പ​യു​മാ​കും. വാ​ഗ​മ​ണ്‍ ഏ​ക​ദി​ന യാ​ത്ര 17 ന് ​രാ​വി​ലെ അ​ഞ്ചിന്. രാ​ത്രി 10.30 ന് ​മ​ട​ങ്ങി എ​ത്തു​ന്ന യാ​ത്ര​യ്ക്ക് ഉ​ച്ച​ഭ​ക്ഷ​ണം ഉ​ള്‍​പ്പ​ടെ യാ​ത്രാ​നി​ര​ക്ക് 1020 രൂ​പ.

21, 30 തീയതികളി​ല്‍ ഗ​വി പ​രു​ന്തും​പാ​റ യാ​ത്ര​ക​ള്‍​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം, ട്ര​ക്കി​ംഗ്, ബോ​ട്ടിം​ഗ്, പ്ര​വേ​ശ​ന​ഫീ​സു​ക​ള്‍, ഗൈ​ഡി​ന്‍റെ സേ​വ​നം, ബ​സ് കൂ​ലി ഉ​ള്‍​പ്പ​ടെ 2150 രൂ​പ.

29 നു ​കൊ​ല്ല​ത്തു നി​ന്ന് എ.​സിലോ ​ഫ്‌​ളോ​ര്‍ ബ​സി​ല്‍ കൊ​ച്ചി മ​റൈ​ന്‍ ഡ്രൈ​വി​ലെ​ത്തി നെ​ഫ​ര്‍​ടി​റ്റി ക​പ്പ​ലി​ല്‍ യാ​ത്ര​യും തി​രി​കെ ബ​സി​ലു​ള്ള മ​ട​ക്ക​യാ​ത്ര​യും ചേ​ര്‍​ന്ന് 4240 രൂ​പ​യാ​ണ് നി​ര​ക്ക്.
അ​തേ​ദി​വ​സം റോ​സ് മ​ല-​പാ​ല​രു​വി-​തെന്മ​ല എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് പ്ര​വേ​ശ​ന​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ 770 രൂ​പ​യാ​ണ് നി​ര​ക്ക്. ഫോ​ണ്‍-9747969768.