ലോ​ ക ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ച​ര​ണം നടത്തി
Wednesday, June 12, 2024 11:07 PM IST
കൊല്ലം: ലോ​ക ബാ​ല​വേ​ല വി​രു​ദ്ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെജി​ല്ലാ​ത​ല ഉ​ത്ഘാ​ട​നം മു​ള​ങ്കാ​ട​കം സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​നൻഡറി സ്‌​കൂ​ളി​ല്‍ ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ സ​നി​ല്‍ വെ​ള്ളി​മ​ണ്‍ നി​ര്‍​വ​ഹി​ച്ചു. കൊ​ല്ലം റീ​ജി​യ​ണ​ല്‍ ലേ​ബ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ഡി.​സു​രേ​ഷ് കു​മാ​ര്‍ അ​ധ്യക്ഷ​നാ​യി.

ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ സ​ന​ല്‍ എ. ​സ​ലാം, സ്‌​കൂ​ള്‍ മേ​ധാ​വി​ബാ​ബു , ​ചൈ​ല്‍​ഡ് ലൈ​ന്‍ കോ​ഡി​നേ​റ്റ​ര്‍ ദീ​പ​ക് , അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സർമാ​രാ​യ കെ. സു​ജി​ത്ത് , ​സി.കെ. ര​മ്യ , അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ര​ജീ​ന തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഡി​സിപിയുറെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ ര​ശ്മി ര​ഘു​വ​ര​ന്‍ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ് എ​ടു​ത്തു .
ലോ​ക ബാ​ല​വേ​ല​വി​രു​ദ്ധ​ദി​നം ജി​ല്ലാ​ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ട്ട​ത്താ​നം സ​ര്‍​ക്കാ​ര്‍ യുപി സ്‌​ക്കൂ​ളി​ല്‍ ആ​ച​രി​ച്ചു. ബാ​ല​വേ​ല​വി​രു​ദ്ധ​സ​ന്ദേ​ശ പ്ര​ചാ​ര​ണ​ത്തി​ന് വി​പു​ല​മാ​യ കാ​മ്പ​യി​നു​ക​ള്‍ ശി​ശു​ക്ഷേ​മ​സ​മി​തി സം​ഘ​ടി​പ്പി​ക്കും.

18 വ​യ​സിന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ അ​പ​ക​ട​ക​ര​മാ​യ തൊ​ഴി​ലു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​ത്, നി​യ​മ​വി​രു​ദ്ധ​മാ​ണ്. ബാ​ല​വേ​ല കു​റ്റ​ക​ര​വു​മാ​ണ്. കു​ട്ടി​ക​ളെ തൊ​ഴി​ലി​ട​ങ്ങ​ളി​ല്‍ പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 1098 എ​ന്ന ചൈ​ല്‍​ഡ് ഹെ​ല്‍​പ്പ് ലൈ​ന്‍ ന​മ്പ​റി​ലോ, ശി​ശു​ക്ഷേ​മ സ​മി​തി​യി​ലോ ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലോ അ​റി​യി​ക്കാ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

ദി​നാ​ച​ര​ണ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി മേ​യ​ര്‍ കൊ​ല്ലം മ​ധു നി​ര്‍​വ​ഹി​ച്ചു. ശി​ശു​ക്ഷ​മ​സ​മി​തി ജി​ല്ല ട്ര​ഷ​റ​ര്‍ അ​ജി​ത്ത് പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​യി. സ്‌​കൂ​ളി​ലെ സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ജ്യോ​തി , സിഡ​ബ്‌​ള്യുസി ചെ​യ​ര്‍​മാ​ന്‍ സ​ന​ല്‍ വെ​ള്ളി​മ​ണ്‍, ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​ഷൈ​ന്‍​ദേ​വ്, അ​ധ്യാ​പി​ക ദീ​പ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ള്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.