സീ​ബ്രാ​ലൈ​ൻ മു​റി​ച്ച്ക​ട​ക്കു​ന്ന​തി​നി​ടെ കാ​ർ ഇ​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥിക്ക് പ​രി​ക്ക്
Wednesday, June 12, 2024 11:07 PM IST
അ​ഞ്ച​ല്‍ : സ്കൂ​ൾ വി​ട്ട് വരവെ റോഡ് മു​റി​ച്ചു ക​ട​ക്കാ​ന്‍ സീ​ബ്രാ​ലൈ​ൻ കടക്കുന്പോൾ അ​മി​ത വേ​ഗ​ത്തി​ല്‍ എ​ത്തി​യ കാ​ര്‍ ഇ​ടി​ച്ചു സ വി​ദ്യാ​ര്‍​ഥി​ക്ക് പ​രി​ക്കേ​റ്റു. ച​ട​യ​മം​ഗ​ലം മഹാ​ത്മ​ഗാ​ന്ധി സ്കൂ​ളി​ലെ പ്ലസ് ടു വി​ദ്യാ​ർ​ഥി​ ഗോ​കു​ലി​നാ​ണ് കാ​ലി​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കുന്നേരം നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ്കൂ​ള്‍ വി​ട്ടു വീട്ടി​ലേ​ക്ക് പോ​കാ​ൻ വി​ദ്യാ​ര്‍​ഥി സ്കൂ​ളി​നു മു​ന്‍​വ​ശ​ത്തെ റോഡിലെ സീ​ബ്ര​ാലൈ​ന്‍ മു​റി​ച്ചു ക​ട​ക്കാ​ന്‍ ആണ് ശ്ര​മി​ച്ച​ത്. ഈ​സ​മ​യം ക​ട​യ്ക്ക​ലി​ലേ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന സി​ഫ്റ്റ് കാ​ർ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ൾ ആ​ണെ​ന്ന മു​ന്ന​റി​പ്പ് ബോ​ർ​ഡും വി​ദ്യാ​ർ​ഥിക​ളെ​ക​ണ്ടി​ട്ടും ഹോ​ൺ മു​ഴ​ക്കാ​നോ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ട​ന്ന് പോ​കാ​ൻ വാ​ഹ​നം നി​ർ​ത്താ​തെ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന കാ​ർ മ​ന​പൂ​ർ​വം അ​പ​ക​ടം വി​ളി​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

പോ​ലീ​സ് സ്റ്റേ​ഷ​നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​നും തൊ​ട്ട​ടു​ത്തും യാ​തൊ​രു​ശ്ര​ദ്ധ​യു​മി​ല്ലാ​തെ വാ​ഹ​ന​ങ്ങ​ൾ പ​ര​ക്കം പാ​യു​ന്ന​ത് ര​ക്ഷി​താ​ക്ക​ളി​ൽ ഭ​യം​വി​ത​ച്ചി​രി​ക്കു​ക​യാ​ണ്.
സ്കൂ​ൾ തു​ട​ങ്ങു​ന്ന സ​മ​യ​ത്തും സ്കു​ൾ സ​മ​യം ക​ഴി​യു​ന്ന വേ​ള​യി​ലും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ സ്കൂ​ൾ പ​രി​സ​ര​ത്ത് ഉ​ണ്ടാ​ക​ണമെ​ന്ന് നാ​ട്ടു​കാ​രും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.