കൊല്ലം: 2024 നീറ്റ് -യുജി പരീക്ഷ ഫലത്തിലെ വ്യാപക ക്രമക്കേടിൽ പ്രതിഷേധിച്ച് എഐഎസ്എഫ് ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
മാർച്ച് ധർണയും ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ എഐ വൈ എഫ് ജില്ലാ പ്രസിഡന്റ് ഇ.കെ സുധീർ ഉദ്ഘാടനം ചെയ്തു.
എഐ എസ്എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുജിത്ത് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എം ഡി അജ്മൽ എന്നിവർ പ്രസംഗിച്ചു.
ചോദ്യപേപ്പർ ചോർച്ച, മാനദണ്ഡമില്ലാതെ ഗ്രേസ്മാർക്ക് നൽകൽ ഉൾപ്പെടെയുള്ളവ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന രീതിയാണ് ഉണ്ടായത്. റാങ്ക് നേടിയ വിദ്യാർഥികളുടെ മാർക്കിലുണ്ടായ അസ്വാഭാവികതയിലും സമഗ്ര അന്വേഷണം നടത്തണമെന്നും നീറ്റ് പരീക്ഷ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ച് വിദ്യാർഥികളുടെ ഭാവി തുലയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ ഐ എസ് എഫ് നേതാക്കൾ പറഞ്ഞു.
എം എൻ സ്മാരകത്തിൽ നിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി പോസ്റ്റ് ഓഫീസിനു മുന്നിൽ സമാപിച്ചു. പ്രകടനത്തിനും യോഗത്തിനും നേതാക്കളായ പി.എൽ വിനായക്, എം ആർ വിപിൻ, ബി എസ് അശ്വന്ത്, ആദർശ് മഠത്തിൽ, അക്ഷയ് ബാബു, പി ശിവപ്രസാദ്, ആൽവിൻ കുറുമ്പേലിൽ, അഭിജിത്ത്, സച്ചിൻ, അപർണ, അജന്യ, റാണ എന്നിവർ നേതൃത്വം നൽകി.