ക​ള​ക്ട​റേ​റ്റ് സ്‌​ഫോ​ ട​ന കേ​സ്: പ്രതി​ക​ളെ നേ​രി​ട്ട് കോ​ ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി മൊ​ ഴി രേ​ഖ​പ്പെ​ടു​ത്തി
Wednesday, June 12, 2024 11:07 PM IST
കൊ​ല്ലം: ക​ള​ക്ട​റേ​റ്റ് സ്‌​ഫോ​ട​ന കേ​സി​ലെ പ്ര​തി​ക​ളെ നേ​രി​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. ബേ​സ് മൂ​വ്‌​മെ​ന്‍റ് സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രും ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളു​മാ​യ അ​ബ്ബാ​സ് അ​ലി, ഷം​സൂ​ണ്‍ ക​രിം രാ​ജ, ദാ​വൂ​ദ് സു​ലൈ​മാ​ന്‍, ഷം​സു​ദീ​ന്‍ എ​ന്നി​വ​രു​ടെ മൊ​ഴി​യാ​ണ് കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ര്‍ മു​ന്‍​പാ​കെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക്രി​മി​ന​ല്‍ ച​ട്ടം 313 വ​കു​പ്പ് പ്ര​കാ​രം പ്രോ​സി​ക്യൂ​ഷ​ന്‍ സാ​ക്ഷി​ക​ളു​ടെ മൊ​ഴി​ക​ളി​ലു​ള്ള പ്ര​തി​ക​ളു​ടെ മ​റു​പ​ടി​യാ​ണ് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​മി​ഴി​ലേ​ക്ക് മൊ​ഴി​മാ​റ്റി​യാ​ണ് പ്ര​തി​ക​ളോ​ട് ചോ​ദി​ച്ച​ത്.

സാ​ക്ഷി​മൊ​ഴി അ​ട​ങ്ങു​ന്ന ഏ​ക​ദേ​ശം 50 പേ​ജി​ലെ ചോ​ദ്യ​ങ്ങ​ള്‍​ക്കും അ​റി​യി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ളു​ടെ മ​റു​പ​ടി. ഉ​ച്ച​യ്ക്ക് ആ​രം​ഭി​ച്ച മൊ​ഴി​യെ​ടു​ക്ക​ല്‍ വൈ​കുന്നേരം 5.30ഓ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. 21ന് ​കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ക്കും.

2016 ജൂ​ണ്‍15നാ​ണ് കള​ക്ട​റേ​റ്റി​ല്‍ സ്‌​ഫോ​ട​നം ന​ട​ന്ന​ത്. ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ജീ​പ്പി​ലാ​യി​രു​ന്ന ബോം​ബ് വെ​ച്ച​ത്. മു​ന്‍​സി​ഫ് കോ​ട​തി​ വ​രാ​ന്ത​യി​ല്‍ നി​ന്ന സാ​ബു​വി​ന് പ​രു​ക്കേ​റ്റി​രു​ന്നു.