ബി​ഹാ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ര്‍​വീ​സി​ലെ പ്രൊ​ ബേ​ഷ​ണ​ര്‍​മാ​ര്‍ കൊ​ ല്ലം ഐ​ടി പാ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ച്ചു
Wednesday, June 12, 2024 11:07 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്തി​ന്‍റെ ഐ​ടി ആ​വാ​സ​വ്യ​വ​സ്ഥ​യെ കു​റി​ച്ച് അ​റി​യു​ന്ന​തി​നാ​യി ബി​ഹാ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ര്‍​വീ​സി​ലെ പ്രൊ​ബേ​ഷ​ണ​ര്‍​മാ​ര്‍ കൊ​ല്ലം ഐ​ടി പാ​ര്‍​ക്ക് സ​ന്ദ​ര്‍​ശി​ച്ചു.

ബി​ഹാ​ര്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ആ​ന്‍​ഡ് റൂ​റ​ല്‍ ഡെ​വ​ല​പ്മെ​ന്‍റി​ലെ (ബി​പാ​ര്‍​ഡ്) ര​ണ്ടാം ഫൗ​ണ്ടേ​ഷ​ന്‍ കോ​ഴ്സി​ലെ പ്രൊ​ബേ​ഷ​ണ​ര്‍​മാ​രു​ടെ അ​ഞ്ചാ​മ​ത്തെ ബാ​ച്ച് ആ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​ടി പാ​ര്‍​ക്കി​ല്‍ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ മാ​സം തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ​പാ​ര്‍​ക്കി​ല്‍ 59 പ്രൊ​ബേ​ഷ​ണ​ര്‍​മാ​രു​ടെ ആ​ദ്യ ബാ​ച്ചി​ന്‍റെ സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ​യാ​ണ് പ​ഠ​ന പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യ​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബി​പാ​ര്‍​ഡി​ന്‍റെ ഏ​ഴ് ബാ​ച്ചു​ക​ള്‍ കേ​ര​ള​ത്തി​ലെ വി​വി​ധ ഐ​ടി പാ​ര്‍​ക്കു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും സ​ന്ദ​ര്‍​ശി​ക്കും.

ബി​പാ​ര്‍​ഡ് പ്ര​തി​നി​ധി സം​ഘ​ത്തെ ടെ​ക്നോ​പാ​ര്‍​ക്ക് കൊ​ല്ലം ജൂ​നി​യ​ര്‍ ഓ​ഫീ​സ​ര്‍ (ഫി​നാ​ന്‍​സ് ആ​ന്‍​ഡ് അ​ഡ്മി​ന്‍) ജ​യ​ന്തി ആ​ര്‍ സ്വീ​ക​രി​ച്ചു.

കൊ​ല്ലം ഐ​ടി പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം നേ​രി​ല്‍​ക​ണ്ട പ്ര​തി​നി​ധി സം​ഘം, അ​ഷ്ട​മു​ടി​ക്കാ​യ​ലി​ന്‍റെ പ്ര​കൃ​തി​ഭം​ഗി നി​റ​ഞ്ഞ കാ​ഞ്ഞി​രോ​ട് തീ​ര​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന കാ​മ്പ​സി​ന്‍റെ സൗ​ക​ര്യ​ങ്ങ​ളി​ല്‍ മ​തി​പ്പ് പ്ര​ക​ടി​പ്പി​ച്ചു.

ഇ​ന്ത്യ​ന്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ര്‍​വീ​സി​ലെ​യും ബി​ഹാ​ര്‍ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ​ര്‍​വീ​സി​ലെ​യും മ​റ്റ് അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളി​ലെ​യും പ്രൊ​ബേ​ഷ​ണ​ര്‍​മാ​ര്‍​ക്കാ​ണ് ബി​പാ​ര്‍​ഡ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്.

ടെ​ക്നോ​പാ​ര്‍​ക്കി​ന്‍റെ ഫേ​സ്-​അ​ഞ്ച് ആ​യ കൊ​ല്ലം ടെ​ക്നോ​പാ​ര്‍​ക്ക് ലീ​ഡ് ഗോ​ള്‍​ഡ് അം​ഗീ​കാ​ര​മു​ള്ള അ​ഷ്ട​മു​ടി എ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​ത്തി​ലാ​ണി​ത്. 17 ഐ​ടി, ഐ​ടി ഇ​ത​ര ക​മ്പ​നി​ക​ളി​ലാ​യി ഏ​ക​ദേ​ശം 400 ജീ​വ​ന​ക്കാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.