തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇടത് മു​ന്ന​ണി​ക്ക് പുനലൂരിൽ മേ​ല്‍​ക്കൈ നേ​ടാ​നാ​യ​ത് തോ​ ട്ടം മേ​ഖ​ല​യി​ല്‍ മാ​ത്രം
Tuesday, June 11, 2024 11:29 PM IST
പു​ന​ലൂ​ര്‍: ഇ​ട​തു​മു​ന്ന​ണി​യു​ടെ കോ​ട്ട​യാ​യി അ​റി​യ​പ്പെ​ടു​ന്ന പു​ന​ലൂ​ര്‍ അ​സം​ബ്ലി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ ഇ​ക്ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്ന​ണി​ക്ക് മേ​ല്‍​ക്കൈ നേ​ടാ​നാ​യ​ത് തോ​ട്ടം മേ​ഖ​ല​യി​ല്‍ മാ​ത്രം.

മ​ണ്ഡ​ല​ത്തി​ലെ മൊ​ത്ത​മു​ള്ള 196 ബൂ​ത്തു​ക​ളി​ല്‍ തോ​ട്ടം മേ​ഖ​ല​യി​ലേ​തു​ള്‍​പ്പ​ടെ 34 ബൂ​ത്തു​ക​ളി​ലാ​ണ് ഇ​ട​തു സ്ഥാ​നാ​ര്‍​ഥി എം.​മു​കേ​ഷി​ന് ഭൂ​രി​പ​ക്ഷം നേ​ടാ​നാ​യ​ത്.

പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലേ​യും ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല, കു​ള​ത്തൂ​പ്പു​ഴ, ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും തോ​ട്ടം മേ​ഖ​ല​യി​ലു​ള്‍​പ്പെ​ട്ട ബൂ​ത്തു​ക​ളി​ലും ഇ​ട​മു​ള​യ്ക്ക​ല്‍, അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട ബൂ​ത്തു​ക​ളി​ലു​മാ​ണ് മു​കേ​ഷി​ന് ഭൂ​രി​പ​ക്ഷം. ഇ​തി​ല്‍ പൂ​ര്‍​ണ​മാ​യും തോ​ട്ടം മേ​ഖ​ല​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​ര്യ​ങ്കാ​വി​ലെ 153, 154, 159, 160, 161, 162, 163, 166 ബൂ​ത്തു​ക​ള്‍ മു​കേ​ഷി​നൊ​പ്പം നി​ന്നു.
സാ​ധു​വാ​യ 1,33,797 വോ​ട്ടു​ക​ളി​ല്‍ 44,704 വോ​ട്ടു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും മു​കേ​ഷി​ന് ല​ഭി​ച്ച​ത്. യുഡിഎ​ഫ് സ്ഥാ​നാ​ര്‍​ഥി എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന് 62,748 വോ​ട്ടും എ​ന്‍ഡിഎ സ്ഥാ​നാ​ര്‍​ഥി ജി.​കൃ​ഷ്ണ​കു​മാ​റി​ന് 24,703 വോ​ട്ടും ല​ഭി​ച്ചു. 18,044 വോ​ട്ടു​ക​ളാ​ണ് പ്രേ​മ​ച​ന്ദ്ര​ന് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള ഭൂ​രി​പ​ക്ഷം.

ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹൈ​സ്‌​കൂ​ളി​ലെ 130-ാം ന​മ്പ​ര്‍ ബൂ​ത്തി​ലാ​ണ് മു​കേ​ഷി​ന് ഏ​റ്റ​വു​മ​ധി​കം ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. 204 വോ​ട്ടാ​ണ് ഇ​വി​ടെ മു​കേ​ഷി​ന്‍റെ ഭൂ​രി​പ​ക്ഷം. മൊ​ത്തം 936 വോ​ട്ടു​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ഇ​വി​ടെ മു​കേ​ഷി​ന് 450 വോ​ട്ടും പ്രേ​മ​ച​ന്ദ്ര​ന് 246-വോ​ട്ടും കൃ​ഷ്ണ​കു​മാ​റി​ന് 215 വോ​ട്ടും ല​ഭി​ച്ചു.

ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ പാ​ണ​യം സ​ര്‍​ക്കാ​ര്‍ വെ​ല്‍​ഫെ​യ​ര്‍ എ​ല്‍പി സ്‌​കൂ​ളി​ലെ 132-ാം ബൂ​ത്തി​ല്‍ പ്രേ​മ​ച​ന്ദ്ര​നും മു​കേ​ഷി​നും ല​ഭി​ച്ച​ത് 325 വോ​ട്ട് വീ​തം. മൂ​ന്നു ബൂ​ത്തു​ക​ളി​ല്‍ ര​ണ്ടു സ്ഥാ​നാ​ര്‍​ഥി​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ഒ​രു വോ​ട്ടു​മാ​ത്രം. ഇ​ട​യം സ​ര്‍​ക്കാ​ര്‍ എ​ല്‍പി എ​സി​ലെ 22-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ പ്രേ​മ​ച​ന്ദ്ര​ന് 264 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ മു​കേ​ഷി​ന് ല​ഭി​ച്ച​ത് 263 വോ​ട്ട്.

അ​ഞ്ച​ല്‍ ത​ഴ​മേ​ല്‍ ചൂ​ര​ക്കു​ളം ആ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​റി​ലെ 70-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ പ്രേ​മ​ച​ന്ദ്ര​ന് 368 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ മു​കേ​ഷി​ന് 369 വോ​ട്ട് ല​ഭി​ച്ചു. ആ​യി​ര​ന​ല്ലൂ​ര്‍ സ​ര്‍​ക്കാ​ര്‍ എ​ല്‍പിഎ​സി​ലെ 113-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ പ്രേ​മ​ച​ന്ദ്ര​ന് 271 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ മു​കേ​ഷി​ന് ല​ഭി​ച്ച​ത് 270 വോ​ട്ട്.ഏ​റ്റ​വു​മ​ധി​കം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ആ​ര്‍​ച്ച​ല്‍ സ​ര്‍​ക്കാ​ര്‍ എ​ല്‍പി സ്‌​കൂ​ളി​ലെ 123-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും ഏ​റ്റ​വും കു​റ​വ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ആ​ര്യ​ങ്കാ​വ് അ​മ്പ​നാ​ട് എ​സ്റ്റേ​റ്റി​ലെ മെ​ത്താ​പ്പ് അങ്കണ​വാ​ടി​യി​ലെ 163-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും മു​കേ​ഷി​നാ​ണ് ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്.

ആ​ല്‍​ച്ച​ല്‍ സ്‌​കൂ​ളി​ല്‍ മൊ​ത്തം രേ​ഖ​പ്പെ​ടു​ത്തി​യ 957 വോ​ട്ടി​ല്‍ 439 വോ​ട്ടാ​ണ് മു​കേ​ഷ് നേ​ടി​യ​ത്. പ്രേ​മ​ച​ന്ദ്ര​ന് 325 വോ​ട്ടും കൃ​ഷ്ണ​കു​മാ​റി​ന് 184 വോ​ട്ടും ല​ഭി​ച്ചു. മെ​ത്താ​പ്പ് അ​ങ്ക​ണ​വാ​ടി​യി​ല്‍ മൊ​ത്തം രേ​ഖ​പ്പെ​ടു​ത്തി​യ 62 വോ​ട്ടി​ല്‍ 39 വോ​ട്ടും മു​കേ​ഷി​ന് ല​ഭി​ച്ചു. കൃ​ഷ്ണ​കു​മാ​ര്‍ 15 വോ​ട്ട് നേ​ടി​യ​പ്പോ​ള്‍ എ​ട്ട് വോ​ട്ടു​മാ​യി പ്രേ​മ​ച​ന്ദ്ര​ന്‍ ഇ​വി​ടെ മൂ​ന്നാം​ സ്ഥാ​ന​ത്താ​യി. മ​ണ്ഡ​ല​ത്തി​ലെ 196 ബൂ​ത്തു​ക​ളി​ല്‍ എ​ട്ടി​ട​ത്ത് നോ​ട്ടക്ക് വോ​ട്ടി​ല്ല. 31, 66, 82, 88, 93, 159, 162, 163 എ​ന്നീ ബൂ​ത്തു​ക​ളി​ലാ​ണ് നോ​ട്ട​ക്ക് പൂ​ജ്യം വോ​ട്ട്. 16 ബൂ​ത്തു​ക​ളി​ല്‍ ഒ​രു വോ​ട്ട് മാ​ത്ര​മേ ല​ഭി​ച്ചു​ള്ളൂ. 14 വോ​ട്ട് ല​ഭി​ച്ച, പെ​രു​മ​ണ്ണൂ​ര്‍ സ​ര്‍​ക്കാ​ര്‍ എ​ല്‍പി ​എ​സി​ലെ 18-ാം ന​മ്പ​ര്‍ ബൂ​ത്താ​ണ് നോ​ട്ട​ക്ക് ഏ​റ്റ​വു​മ​ധി​കം വോ​ട്ട് ല​ഭി​ച്ച ബൂ​ത്ത്. ഇ​ത​ട​ക്കം 12 ബൂ​ത്തു​ക​ളി​ല്‍ നോ​ട്ട 10-ഓ ​അ​തി​ല്‍ കൂ​ടു​ത​ലോ വോ​ട്ട് നേ​ടി.