എ​ടി​എ​മ്മി​ൽ നി​ന്ന് പ​ണം ല​ഭി​ച്ചി​ല്ല; ഉ​പ​ഭോ​ ക്താ​വി​ന് ന​ഷ്ട​പ​രി​ഹാ​രം
Tuesday, June 11, 2024 10:23 PM IST
കൊ​ല്ലം: എ​ടി​എ​മ്മി​ൽ നി​ന്ന് ല​ഭി​ക്കാ​ത്ത 10,000 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25,000 രൂ​പ​യും ചെ​ല​വി​ന​ത്തി​ൽ 5000 രൂ​പ​യും ഉ​ൾ​പ്പെ​ടെ 40,000 രൂ​പ ഉ​പ​ഭോ​ക്താ​വി​ന് ന​ൽ​കാ​ൻ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ൻ വി​ധി.

കൊ​ല്ലം പോ​ലീ​സ് വ​നി​താ സെ​ല്ലി​ലെ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യ വി. ​സു​പ്ര​ഭ 2019 ഏ​പ്രി​ൽ 12- ന് ​ഇ​ര​വി​പു​രം കാ​ന​റാ ബാ​ങ്കി​ന്‍റെ ഏ​ടി​എ​മ്മി​ൽ നി​ന്ന് 20,000 രൂ​പ പി​ൻ​വ​ലി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ 10,000 രൂ​പ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്.ഇ​വ​രു​ടെ കൊ​ല്ലം സ്റ്റേ​റ്റ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ നി​ന്ന് 20,000 രൂ​പ കു​റ​വ് ചെ​യ്യു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ബാ​ങ്കി​ലും ബാ​ങ്കിം​ഗ് ഓം​ബു​ഡ്സ്മാ​നി​ലും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും അ​വ ത​ള്ളു​ക​യു​ണ്ടാ​യി.

തു​ട​ർ​ന്നാ​ണ് സു​പ്ര​ഭ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്. പ​രാ​തി​യി​ൽ വി​ചാ​ര​ണ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ന​ഷ്ട​പ​രി​ഹാ​രം ഉ​ൾ​പ്പെ​ടെ ന​ൽ​കാ​ൻ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വാ​യ​ത്. പ​രാ​തി​ക്കാ​രി​ക്ക് വേ​ണ്ടി അ​ഡ്വ. സി. ​പ​ദ്മ​കു​മാ​ര​ൻ നാ​യ​ർ ക​മ്മീ​ഷ​നി​ൽ ഹാ​ജ​രാ​യി.